കൊ​ച്ചി: ആലുവയിൽ അർദ്ധരാത്രി ലോറിയിടിച്ച് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. കൊച്ചി മെട്രോ നിർമ്മാണത്തിന്റെ ഭാഗമായി ഗതാഗതം നിയന്ത്രിച്ചവരാണ് രാത്രിയുണ്ടായ അപകടത്തിൽ കൊല്ലപ്പെട്ടത്.

എന്നാൽ അപകടമുണ്ടാക്കിയ ലോറി നിർത്താതെ പോയി. ടാങ്കർ ലോറിയാണ് അപകടമുണ്ടാക്കിയതെന്ന് സംഭവം നേരിട്ട് കണ്ടവർ പൊലീസിന് മൊഴി നൽകി. ലോറി കണ്ടെത്തുന്നതിനായി പൊലീസ് പരിശോധന തുടങ്ങി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ