കൊച്ചി: കൊച്ചി മെട്രോയിൽ സംഘം ചേർന്ന് അതിക്രമിച്ച് കയറി യാത്ര നടത്തിയ കേസിൽ മുൻ മുഖ്യമന്തി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ള ജനപ്രതിനിധികൾക്കും യു.ഡി.എഫ്. നേതാക്കൾക്കുമെതിരായ കേസ് കോടതി റദ്ദാക്കി.
ജനപ്രതിനിധികൾ പ്രതികളായ കേസുകൾ വിചാരണ ചെയ്യുന്ന എറണാകുളത്തെ പ്രത്യേക കോടതിയാണ് കേസുകൾ തള്ളിയത്. മെട്രോ ഉദ്ഘാടനത്തിന് ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ യു.ഡി.എഫ് നേതാക്കന്മാര്‍ 2017 ജൂൺ 20 ന് ജനകീയ യാത്ര നടത്തിയത്.
അന്യായമായി സംഘം ചേരൽ, കലാപത്തിന് ശ്രമം, മെട്രോ നിയമലംഘനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. എം.പിമാരായ ഹൈബി ഈഡൻ, ബെന്നി ബഹനാൻ എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, പി.സി. വിഷ്ണുനാഥ് അടക്കം 14 പേർ പ്രതികളായിരുന്നു.
മെട്രോ അധികൃതർ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. തങ്ങൾ കുറ്റമൊന്നും ചെയ്തിട്ടില്ലന്നും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടന്നുമുള്ള നിലപാടാണ് യുഡിഎഫ് നേതാക്കൾ സ്വീകരിച്ചത്.
Also Read: ബന്ധുനിയമന കേസ്: ലോകായുക്ത റിപ്പോര്‍ട്ടിനെതിരെ കെ.ടി. ജലീല്‍ സുപ്രീം കോടതിയില്‍