കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്ന സമയക്രമത്തിൽ മാറ്റമില്ല. പൊലീസ് കമ്മിഷണറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. എന്നാൽ ഇന്ന് രാത്രി കലക്‌ടർ വിളിച്ച യോഗത്തിന് ശേഷമായിരിക്കും ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തുവരിക.

ഈ മാസം പതിനൊന്നിന് ഹോളി ഫെയ്‍ത്ത്, ആൽഫ സെറീൻ ടവേഴ്സ് എന്നിവയും പന്ത്രണ്ടിന് ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിവയും പൊളിക്കും. ഫ്ളാറ്റുകൾ പൊളിക്കുന്നതിനു മുന്നോടിയായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി വരികയാണ് അധികൃതർ. നാളെ മുതൽ ഫ്ലാറ്റുകളിൽ സ്ഫോടകവസ്തുക്കൾ നിറച്ചുതുടങ്ങും.

Read Also: മരട് ഫ്‌ളാറ്റ്: 25 ലക്ഷം നഷ്ടപരിഹാരം മൂന്നു പേര്‍ക്ക്, രേഖകള്‍ ഹാജരാക്കാതെ 14 പേര്‍

ആൽഫാ, ഹോളി ഫെയ്‍ത്ത് ഫ്ളാറ്റുകൾക്ക് സമീപത്തു നിന്ന് 133 കുടുംബങ്ങളെ ഒഴിപ്പിക്കണം. ഗോൾഡൻ കായലോരം, ജെയിൻ കോറൽ കോവ് ഫ്ലാറ്റ് എന്നിവിടങ്ങളിൽ നിന്ന് 157 കുടുംബങ്ങളെ ഒഴിപ്പിക്കും. സ്ഫോടന സമയത്ത് മാത്രം ഗതാഗത നിയന്ത്രണവും വൈദ്യുതി നിയന്ത്രണവും ഉണ്ടാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.