കൊച്ചി: അഞ്ചാമത് കേരള ഫാഷൻ ലീഗ് നാളെ (ബുധൻ) കൊച്ചിയിൽ നടക്കും. കുണ്ടന്നൂർ ഹോട്ടൽ ക്രൗൺ പ്ലാസയിൽ രാവിലെ 10 മുതൽ രാത്രി 11 വരെ നീളുന്ന ആറു റൗണ്ടുകളിലായി 75 ലധികം മോഡലുകളും രാജ്യാന്തര ഡിസൈനർമാരും അണിനിരക്കും.

മുൻവർഷങ്ങളിൽനിന്നു വ്യത്യസ്തമായി ഒട്ടേറെ സവിശേഷതകളുമായാണ് 5-ാമത് കേരള ഫാഷൻ ലീഗ് എത്തുന്നതെന്ന് കെഎഫ്എൽ ഫൗണ്ടറും സിഇഔയും ഷോ പ്രൊഡ്യൂസറുമായ അഭിൽ ദേവ്, കോ-പ്രൊഡ്യൂസർ ശിൽപ അഭിൽ ദേവ്, ഇവന്റ് ഡയറക്ടർ ഇടവേള ബാബു, ഇംപ്രസാരിയോ ഇവന്റ്സ് ഡയറക്ടർ ഹരീഷ് ബാബു എന്നിവർ പറഞ്ഞു.

രാജ്യത്തെ 20 ൽപരം പ്രമുഖ ഡിസൈനർമാർ ആദ്യമായി ഒരു വേദിയിലെത്തുന്നു, 20 പ്രമുഖ മോഡലുകൾ മിസിസ് മോഡൽ റൗണ്ടിൽ മാറ്റുരയ്ക്കുന്നു, 15 ട്രാൻസ്ജെൻഡേഴ്സ് മാത്രം അണിനിരക്കുന്ന രാജ്യത്തെ ആദ്യ ഫാഷൻ ഷോ റൗണ്ട്, 25 ഓളം സെലിബ്രിറ്റികൾ എത്തുന്ന കേരളത്തിലെ ആദ്യ സെലിബ്രിറ്റി റൗണ്ട് എന്നിങ്ങനെ ഒട്ടേറെ സവിശേഷതകൾ 5-ാമത് കേരള ഫാഷൻ ലീഗിനുണ്ട്.

റിമി സെൻ, സെറീൻ ഖാൻ, നേഹ ശർമ്മ, നേഹ സക്സേന, നമിത, റിമ കല്ലിങ്കൽ, മിയ ജോർജ്, അനന്യ, പ്രിയാമണി, ഗൗരി മുഞ്ത്ഡാൽ, ഇനിയ, ഭാമ, സ്റ്റെഫിൻ, രമ്യ നമ്പീശൻ, ലെന, മിത്ര കുര്യൻ, പ്രയാാഗ മാർട്ടിൻ എന്നിവരടക്കം ബോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും പ്രമുഖ സെലിബ്രിറ്റികൾ ഫാഷൻ ലീഗിൽ അണിനിരക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ