കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിൽ കേരള പൊലീസ് ഇന്‍റർപോളിന് കത്ത് നൽകി. രവി പൂജാരിയെ പിടികൂടിയെന്ന മാധ്യമ റിപ്പോർട്ടുകൾ സ്ഥിരീകരിക്കണം എന്നാണ് ആവശ്യം. സി ബി ഐ മുഖേനയാണ് കത്ത് നൽകിയത്.

രവി പൂജാരി അറസ്റ്റിലായ കേസിന്റെ വിശദാംശങ്ങൾ ചോദിച്ചിട്ടുണ്ട്. അറസ്റ്റിന് പിന്നിൽ ആരാണെന്നും എന്നാണ് ഇന്ത്യയിലെത്തിക്കുകയെന്നടക്കമുളള വിവരങ്ങളാണ് ചോദിച്ചത്. ഓസ്ട്രേലിയൽ നിന്നാണെന്ന പേരിൽ ലീന മരിയാ പോളിനെ വിളിച്ച് ഭീഷണിപ്പെടുത്തിയ രവി പൂജാരിയെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് മുൻപും കേസ് നൽകിയിട്ടുണ്ട്.

പൂജാരി ഒളിവിൽ കഴിഞ്ഞത് എവിടെയെന്നു കണ്ടെത്തിയത് നാല് മാസം മുമ്പാണ്. ജനുവരി 19 ന് പൂജാരി ആഫ്രിക്കയിലെ സെനഗലില്‍ അറസ്റ്റിലായെന്ന വിവരം പുറത്തുവിട്ടത് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയാണ്. സെനഗൽ എംബസി വിവരങ്ങൾ കൈമാറുകയായിരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.

എന്നാൽ കേരളമമടക്കം വിവിധ സംസ്ഥാനങ്ങളിൽ ഇയാൾക്കെതിരെ അറുപതിലധികം ക്രിമിനൽ കേസുകളുണ്ട്. അതിനാൽ തന്നെ ഏത് സംസ്ഥാനത്തിന്റെ ആവശ്യ പ്രകാരമാണ് അറസ്റ്റെന്ന് കേരളതത്തിന് അറിയേണ്ടതുമുണ്ട്. ഇതിനാണ് ഇന്റർപോളിന് കത്തയച്ചത്.

തട്ടിക്കൊണ്ടുപോയും ഭീഷണിപ്പെടുത്തിയും പണം തട്ടിയെന്ന കേസുകളാണ് ഇയാള്‍ക്കെതിരെ കൂടുതലായും റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സിനിമാ താരങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.