കൊച്ചിയിലെ വെള്ളക്കെട്ട്: 10 ദിവസത്തിനകം കര്‍മസേന രൂപീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി നഗരത്തില്‍ നഗരത്തില്‍ ഒന്നും നടക്കുന്നില്ല. ഈ സാഹചര്യത്തില്‍ നഗരത്തിനു കര്‍മസേന അനിവാര്യമാണ്. ദുരന്തനിവാരണ നിയമത്തിന്റെ കീഴിലാവണം കര്‍മസേനയെന്നും കോടതി

Magistrate Deepa mohan, മജിസ്‌ട്രേറ്റ് ദീപ മോഹൻ, Advocates locked magistrate in court chamber, മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ പൂട്ടിയിട്ടു, Highcourt registers suo motu case, ഹൈക്കോടതി സ്വമേധയാ കേസെടുത്തു, Magistrate, മജിസ്‌ട്രേറ്റ്, Magistrate Court, മജിസ്‌ട്രേറ്റ് കോടതി, Chamber, ചേംബർ, Advocates, അഭിഭാഷകർ, Latest news, ലേറ്റസ്റ്റ് ന്യൂസ്, IE Malayalam, ഐഇ മലയാളം 

കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് 10
ദിവസത്തിനകം കര്‍മസേന രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കണമെന്നു ഹൈക്കോടതി. ഉത്തരവില്‍ ഫണ്ടിന്റെ കാര്യം വ്യക്തമാക്കണം. ഉത്തരവിറങ്ങിയാല്‍ കലക്ടര്‍ ഉടന്‍ നടപടിയെടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

വെള്ളക്കെട്ടിനു പരിഹാരം കാണുന്നതില്‍ മുഖ്യമന്ത്രി ഇടപ്പെട്ടില്ലായിരുന്നങ്കില്‍ സ്ഥിതി കുടുതല്‍ വഷളാവുമായിരുന്നുവെന്നു കോടതി നിരീക്ഷിച്ചു. കൊച്ചി നഗരത്തില്‍ ഒന്നും നടക്കുന്നില്ല. ഈ സാഹചര്യത്തില്‍ നഗരത്തിനു കര്‍മസേന അനിവാര്യമാണ്. ദുരന്തനിവാരണ നിയമത്തിന്റെ കീഴിലാവണം കര്‍മസേന. സേനയുടെ കണ്‍വീനര്‍ ജില്ലാ കലക്ടറാവണം. സര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ കര്‍മസേന രൂപീകരിക്കുന്നതില്‍ അഭിപ്രായം അറിയിക്കാന്‍ അഡ്വക്കറ്റ് ജനറലിനു കോടതി നിര്‍ദേശം നല്‍കി.

കര്‍മസേനയില്‍ തദ്ദേശഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കോര്‍പ്പറേഷന്‍ സെക്രട്ടറി, കെഎസ്ഇബി,വാട്ടര്‍ അതോറിറ്റി, കൊച്ചി മെട്രോ, സിയാല്‍ എന്നിവരെ ഉള്‍പ്പെടുത്തണം. കര്‍മസേനയുടെ കണ്‍വീനറായ കലക്ടര്‍ സര്‍ക്കാരിനും കോര്‍പ്പറേഷനും ഇടയില്‍ പാലമായി പ്രവര്‍ത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം, വെള്ളക്കെട്ടിനു കാരണം വേലിയേറ്റമെന്നു കോര്‍പ്പറേഷന്‍ ബോധിപ്പിച്ചു.
എന്നാല്‍ കോര്‍പ്പറേഷന്റെ വാദം തെറ്റെന്നു പറഞ്ഞ കോടതി എന്താണ് ഇക്കാര്യത്തില്‍ തെളിവെന്നും ചോദിച്ചു. കാനകളില്‍ വെള്ളം കെട്ടിക്കിടക്കുകയായിരുന്നു. തുള്ളി വെള്ളം ഒഴുകിയില്ല. കാനകളില്‍ പുല്ലുവളര്‍ന്ന് വനമായി മാറിയിരിക്കുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.

Read Also: ഇങ്ങനെയൊരു കോർപറേഷൻ എന്തിന്? പിരിച്ചുവിടണം; ഹൈക്കോടതിയുടെ രൂക്ഷവിമർശനം

ജനങ്ങള്‍ക്കാവശ്യം നടപടിയാണ്. കോര്‍പ്പറേഷന്റെ വിശദീകരണത്തില്‍ നടപടിയൊന്നും കാണുന്നില്ല. വിഷയം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതില്‍ എതിര്‍പ്പുണ്ടോയെന്ന് കോര്‍പ്പറേഷനോട് കോടതി ചോദിച്ചു.

കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഉത്തരവാദിത്തം കോര്‍പ്പറേഷനെന്ന് എജി ബോധിപ്പിച്ചു. അടിയന്തര ഘട്ടത്തില്‍ സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. വെള്ളക്കെട്ടുണ്ടായപ്പോള്‍ ജില്ലാ ഭരണകൂടം കോര്‍പ്പറേഷനെ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്നാണ് മുഖ്യമന്ത്രി ഇടപെട്ടെത്. കെഎസ്ഇബിയും പൊലീസും ഉണര്‍ന്നു പ്രവര്‍ത്തിച്ചെന്നും എജി ബോധിപ്പിച്ചു. വെള്ളക്കെട്ടിനെക്കുറിച്ച് കോടതി നിര്‍ദേശിച്ച പ്രകാരമാണ് എ ജിയുടെ വിശദീകരണം. നഗരസഭ ഉള്ളപ്പോള്‍ എന്തിനാണ് സര്‍ക്കാര്‍ ഇടപ്പെടുന്നതെന്ന് കോടതി ചോദിച്ചു.

ഒരു മനുഷ്യന്‍ നല്ല കാര്യത്തിനിറങ്ങിയാല്‍ അയാളെ അടിച്ചമര്‍ത്താനും ആളുണ്ടന്ന് കോടതി പറഞ്ഞു. വിഷയത്തില്‍ കോടതി ഇടപെട്ടതില്‍ ചില കേന്ദ്രങ്ങളില്‍നിന്നുണ്ടായ ചര്‍ച്ചയില്‍ അതൃപ്തി അറിയിച്ചാണു കോടതിയുടെ പ്രതികരണം. വെള്ളക്കെട്ടിനു പരിഹാരം കാണാന്‍ കെഎസ്ഇബിയും പൊലീസും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. അവരുടെ പ്രവര്‍ത്തനം അഭിനന്ദനീയമെന്നും കോടതി പറഞ്ഞു.

 

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kochi flooding kerala high court directs government to form task force

Next Story
Kerala News Live Updates: പെരിയ ഇരട്ടക്കൊലപാതക കേസില്‍ ഡിജിപിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനംloknath behera, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com