കൊച്ചി: കേരളത്തെ നടുക്കിയ പാരഗണിന്റെ എറണാകുളത്തെ റീജണൽ ആസ്ഥാനത്തെ തീപിടിത്തത്തിൽ അട്ടിമറിയില്ലെന്ന് ഫയർ ആൻഡ് സേഫ്റ്റി അന്വേഷണ റിപ്പോർട്ട്. ഇലക്ട്രിക് പാനൽ ബോർഡിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. എന്നാൽ പൂർണമായും കത്തി നശിച്ച കെട്ടിടത്തിന് ബലശയം സംഭവിച്ചെന്നും പൊളിച്ച് നീക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.

തീപിടിത്തത്തന്റെ ആഘാതം വർദ്ധിപ്പിച്ചത് ഉടമയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. യാതൊരു അനുമതിയും കൂടാതെ കെട്ടിടത്തിൽ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങളാണ് തീപിടിത്തത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. 15 മീറ്ററായിരുന്നു കെട്ടടത്തിന് ലഭിച്ച അനുമതി. എന്നാൽ പലതവണകളായി ഇത് 22 മീറ്റർ വരെ ഉയർത്തി. കെട്ടിടത്തിൽ അഗ്നിശമന സംവിധാനങ്ങളും പ്രവർത്തിച്ചിരുന്നില്ല എന്നതും തീപിടിത്തത്തെ നിയന്ത്രിക്കുന്നതിന് തടസമായി.

കോട്ടയം, എറണാകുളം മേഖല ഫയർ ഓഫീസർമാരുടെ റിപ്പോർട്ട് ഫയർ ആൻഡ് സേഫ്റ്റി മേധാവിയ്ക്കും എറണാകുളം ജില്ല ഭരണകൂഢത്തിനും കൈമാറി. കെട്ടിടത്തിന് ഫയർ ആൻഡ് സേഫ്റ്റി വകുപ്പിന്റെ അനുമതിയില്ലയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

രാവിലെ പതിനൊന്നരയോടെ തീപിടിച്ച കെട്ടിടം മണിക്കൂറുകളോളം നിന്ന് കത്തി. രാവിലെ പതിനൊന്ന് മണിയോടെ കെട്ടിടത്തിന്റെ പുറകുവശത്ത് നിന്നാണ് ആദ്യം പുക ഉയർന്നത്. സുരക്ഷാ വിഭാഗങ്ങൾ സ്ഥലത്തെത്തുന്നതിന് മുൻപ് തന്നെ താഴത്തെ നിലയൊഴികെ മറ്റെല്ലാ നിലകളിലേക്കും തീപടർന്നിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ