scorecardresearch

കൊച്ചി നഗരത്തിലെ തീപിടിത്തം നിയന്ത്രണ വിധേയം, ആളപായമില്ല

മൂന്നു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്

മൂന്നു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്

author-image
WebDesk
New Update
കൊച്ചി നഗരത്തിലെ തീപിടിത്തം നിയന്ത്രണ വിധേയം, ആളപായമില്ല

കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന് സമീപമുളള പാരഗണിന്റെ ഗോഡൗണിലെ തീപിടിത്തം നിയന്ത്രണ വിധേയമായി. മൂന്നു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. അപകടത്തിൽ ആർക്കും പരുക്കില്ല. 28 ജീവനക്കാരും സുരക്ഷിതമാണെന്ന് കമ്പനി അറിയിച്ചു. ഷോർട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Advertisment

രാവിലെ 11.30 ഓടെയാണ് ആറുനില കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായത്. അഞ്ച് നിലകൾ പൂർണ്ണമായും കത്തിനശിച്ചു. ഈ ഭാഗത്ത് മറ്റു നിരവധി മൊത്ത കച്ചവട സ്ഥാപനങ്ങളും അപ്പാർട്മെന്റുകളും ലോഡ്ജുകളും ഓഫിസുകളുമുണ്ട്. ഇവിടങ്ങളിലേക്ക് തീ പടർന്നു പിടിക്കാതിരിക്കാനുളള നടപടി സ്വീകരിച്ചത് വലിയ ദുരന്തം ഒഴിവാക്കി. തീപിടിത്തമുണ്ടായ ഉടൻ തന്നെ സമീപത്തെ കെട്ടിടങ്ങളിലും കടകളിലും നിന്ന് ആളുകളെ ഒഴിപ്പിച്ചു.

തീപിടിത്തം ഉണ്ടായ ഉടൻ തന്നെ കെട്ടിടത്തിലെ ജീവനക്കാരെല്ലാം പുറത്തേക്ക് ഇറങ്ങിയോടി. തീപിടിത്തമുണ്ടായ ഗോഡൗണിന് സമീപത്തായാണ് മെട്രോ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നത്. പണി നടക്കുന്നതിനാൽ കളത്തിപ്പറമ്പ് റോഡിലെ ഗതാഗതം ഭാഗികമായി നിരോധിച്ചിരിക്കുകയാണ്. ഫയർഫോഴ്സ് സംഘത്തിന് ഇവിടേക്കെത്താൻ ഇത് ചെറിയ രീതിയിൽ തടസം സൃഷ്ടിച്ചു.

publive-image

publive-image

നഗരത്തിൽ ഇന്റർനാഷണൽ അഡ്വർട്ടസിങ് അസോസിയേഷന്റെ മൂന്നു ദിവസത്തെ വേൾഡ് കോൺഗ്രസ് ആരംഭിച്ച ദിവസമാണ് തീപിടിത്തം ഉണ്ടായത്. അമിതാഭ് ബച്ചൻ, മുകേഷ് അംബാനി, ശ്രീ ശ്രീ രവിശങ്കർ എന്നിവരടങ്ങുന്ന വിലയൊരു നിര തന്നെ കൊച്ചി നഗരത്തിലെ അയാത് കൺവെൻഷൻ സെന്ററിൽ സമ്മേളനത്തിനായി എത്തിയിട്ടുണ്ട്.

Advertisment

publive-image

publive-image

publive-image

publive-image

പതിനെട്ട് അഗ്നിശമന യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. മണിക്കൂറുകൾ ശ്രമിച്ചിട്ടും തീ അണയ്ക്കാൻ കഴിയാത്തതിനാൽ നാവിക സേനയുടെ സഹായം തേടിയിരുന്നു.

Fire Force Fire

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: