കൊച്ചി കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ യുഡിഎഫ്-ബിജെപി കൂട്ടുകെട്ട്; വിമർശിച്ച് മേയർ

ഏത് തരത്തിലും അധികാരം പിടിക്കാനുള്ള ശ്രമം നടത്തുന്ന യുഡിഎഫ് തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് മേയർ എം.അനില്‍കുമാര്‍ വിമർശിച്ചു

Gujarat bypoll, Gujarat bypoll BJP, gujarat BJP, gujarat BJP sting video, indian express

കൊച്ചി: കൊച്ചി കോർപറേഷൻ സ്റ്റാൻഡിങ് കമ്മറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പിൽ യുഡിഎഫ്-ബിജെപി കൂട്ടുകെട്ട്. എട്ട് സ്റ്റാൻഡിങ് കമ്മറ്റികളിലെ വനിതാ സംവരണ സീറ്റുകളിലേക്കാണ് ബി‌ജെപി യുഡിഎഫിനെ പിന്തുണച്ചത്. വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റിയിൽ വെൽഫെയർ പാർട്ടി അംഗത്തെയാണ് ബി‌ജെപി പിന്തുണച്ചത്.

Also Read: ‘മിണ്ടാതിരിക്കൂ നിങ്ങൾ’; വെൽഫെയർ പാർട്ടി ബന്ധത്തെക്കുറിച്ച് ചോദിച്ചപ്പോൾ കയർത്ത് മുല്ലപ്പള്ളി

ഏത് തരത്തിലും അധികാരം പിടിക്കാനുള്ള ശ്രമം നടത്തുന്ന യുഡിഎഫ് തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് മേയർ എം.അനില്‍കുമാര്‍ വിമർശിച്ചു. ബിജെപി-യുഡിഎഫ് ബന്ധത്തെ രാഷ്ട്രീയ ആയുധമാക്കുകയാണ് ഇടതുപക്ഷം. നേരത്തെ, യുഡിഎഫിന്റേയും എസ്‌ഡിപിഐയുടെയും ബിജെപിയുടേയും പിന്തുണയോടെ അധികാരം ലഭിച്ച പഞ്ചായത്തുകളിൽ എൽഡിഎഫ് രാജിവെച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kochi corporation standing committee election

Next Story
ജെസ്‌നയുടെ തിരോധാനം: ഹെെക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി
The moderation of comments is automated and not cleared manually by malayalam.indianexpress.com