തിരുവനന്തപുരം: കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനിലെ സിഐ വി.എസ്. നവാസിനെ കാണാനില്ലെന്ന് പരാതി. നവാസിന്റെ ഭാര്യയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇന്ന് പുലര്‍ച്ചെ മുതലാണ് ഉദ്യോഗസ്ഥനെ കാണാതായതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സംഘത്തെ പൊലീസ് മേധാവി നിയോഗിച്ചു. കൊച്ചി ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് സിഐയുടെ തിരോധാനം അന്വേഷിക്കുക.

ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് കൊച്ചി പൊലീസ് അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ നേരത്തെ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥനെ കണ്ടെത്താന്‍ ഗൗരവമായി അന്വേഷണം നടത്തുമെന്നും വിജയ് സാഖറെ പറഞ്ഞു.

Read More: അർദ്ധരാത്രിയിലെ ഷാരൂഖിന്റെ പിറന്നാളാഘോഷത്തിന് തടയിട്ട് മുംബൈ പൊലീസ്

സംഭവത്തിൽ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പൃഥിരാജിന്റെ നേതൃത്വത്തിൽ ഡിജിപിക്ക് നിവേദനം നൽകിയിരുന്നു. തുടര്‍ന്ന് ഇന്നലെ കൊച്ചി അസി.കമ്മിഷണറും സിഐയുമായുണ്ടായ തർക്കത്തെ കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ കൊച്ചി കമ്മിഷണർക്ക് ഡിജിപി നിർദേശം നൽകി. സെന്‍ട്രല്‍ സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഔദ്യോഗിക ചുമതലകള്‍ ഇന്നലെ ഈ ഉദ്യോഗസ്ഥന്‍ ഒഴിഞ്ഞതായി വിവരമുണ്ട്.

Kerala News Live ഇന്നത്തെ കേരള വാർത്തകൾ ഒറ്റ നോട്ടത്തിൽ

ഇന്നലെ ഒരു മേലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്റെ ഔദ്യോഗിക ഫോണ്‍ നമ്പറിന്റെ സിം കീഴുദ്യോഗസ്ഥന് കൈമാറുയുകയും ചെയ്തുവെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിക്കുന്നു. ഇതിന് ശേഷം ഇദ്ദേഹം തന്റെ ഭാര്യയ്ക്ക് എസ്എംഎസ് അയച്ചതായും സൂചനയുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.