scorecardresearch

യുവതിയെ പീഡിപ്പിച്ച കേസ്: മാർട്ടിൻ ജോസഫിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്

വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്

author-image
WebDesk
New Update
Kerala High Court, SilverLine, K-Rail

കൊച്ചി: കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതി തൃശൂർ സ്വദേശി മാർട്ടിൻ ജോസഫിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ക്രൂരമായ പീഡനമാണ് നടന്നതെന്നും പ്രതിക്കെതിരെ വേറെയും പരാതി ഉണ്ടെന്ന പ്രോസിക്യൂഷൻ വാദം കണക്കിലെടുത്താണ് ഹർജി തള്ളിയത്.

Advertisment

വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്. 52 ദിവസമായി പ്രതി കസ്റ്റഡിയിലാണെന്ന ഹർജിക്കാരന്റെ വാദം കോടതി തള്ളി.

ഏപ്രിൽ എട്ടിനാണ് മാർട്ടിനെതിരെ കണ്ണൂർ സ്വദേശിനിയായ യുവതി എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിൽ പരാതി നൽകിയത്. എന്നാൽ പരാതി ലഭിച്ചു രണ്ടു മാസമായിട്ടും പൊലീസ് നടപടി എടുക്കാതിരുന്നത് മാധ്യമങ്ങളിൽ വാർത്ത വന്നതോടെ വിവാദമാവുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

മുൻകൂർ ജാമ്യഹർജി പരിഗണനയിലിരിക്കെ മുങ്ങിയ പ്രതിയെ പൊലീസും നാട്ടുകാരും ചേർന്ന് തൃശൂരിൽ വീടിനടുത്തുനിന്ന് പിടികൂടുകയായിരുന്നു.

Advertisment

Read More: കോവിഡ് വ്യാപനം വിലയിരുത്താൻ കേന്ദ്ര സംഘം ഇന്നെത്തും; വിവിധ ജില്ലകൾ സന്ദർശിക്കും

Kerala High Court Rape Cases

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: