കൊച്ചി: വീട്ടിൽ വളർത്തിയ തേനീച്ചകളുടെ കുത്തേറ്റ 13 കാരി മരിച്ചു. മൂവാറ്റുപുഴ വാളകത്തിനടുത്ത് കുന്നയ്ക്കാൽ തേവർമഠത്ത് ബെന്നിയുടെ മകൾ അലീനയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്.

വീടിന് മുന്നിലിരുന്ന് പഠിക്കുകയായിരുന്നു അലീന. ഈ സമയത്ത് തേനീച്ചകളിൽ രണ്ടെണ്ണം അലീനയുടെ ചുണ്ടിലും കഴുത്തിലുമായി കുത്തി. ബോധരഹിതയായ അലീനയ്ക്ക് കുറച്ച് സമയത്തിനുളളിൽ നീർവീക്കം ഉണ്ടായി. ഉടനെ തന്നെ പെൺകുട്ടിയെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ നീർവീക്കത്തിന് പിന്നാലെ കുട്ടിക്ക് ശ്വാസതടസവും അനുഭവപ്പെട്ടു. രാത്രി 11.30 യോടെ അസുഖം മൂർച്ഛിക്കുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.  ഓട്ടോറിക്ഷാ ഡ്രൈവറാണ് ബെന്നി. ഇവർക്ക് വീട്ടിൽ തേനീച്ച കൃഷിയുണ്ടായിരുന്നു.

ഷൈജിയാണ് അലീനയുടെ അമ്മ. അൽമിന ഏക സഹോദരിയാണ്. വാളകം ഹെബ്രോൻ സെമിത്തേരിയിൽ വൈകിട്ട് നാലിന് ശവസംസ്കാരം നടത്തി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.