കോട്ടയം: ക്നാനായ അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് കുന്നശേരി (88) അന്തരിച്ചു . വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തെള്ളകം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഉച്ചകഴിഞ്ഞ് 4.45 ഓടെയായിരുന്നു അന്ത്യം. ലോകമെങ്ങുമുള്ള ഒന്നേമുക്കാൽ ലക്ഷത്തോളം ക്‌നാനായ സമുദായാംഗങ്ങളുടെ വലിയ ഇടയനായിരുന്ന മാർ കുന്നശേരി 2006 ജനുവരി 14നാണ് അതിരൂപതാ ഭരണത്തിൽനിന്ന് വിരമിച്ചത്. 2005 മേയ് ഒൻപതിനാണു കോട്ടയം അതിരൂപതയുടെ പ്രഥമ ആർച്ച് ബിഷപ്പായി മാർ കുര്യാക്കോസ് കുന്നശേരി നിയമിതനാകുന്നത്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.