കൊച്ചി: കൊച്ചി മെട്രോ ‘സ്നേഹയാത്ര’ സംഘടിപ്പിക്കുന്നു. കൊച്ചി നിവാസികളുടെ സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് കെഎംആർഎൽ ‘സ്നേഹയാത്ര’ ഒരുക്കുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദി ജൂണ്‍ 17 ന് മെട്രോയുടെ ഉദ്ഘാടനം നിര്‍വഹിച്ചു കഴിഞ്ഞ് പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നതിനു മുന്‍പായിരിക്കും ‘സ്നേഹയാത്ര’.

കൊച്ചി കോര്‍പ്പറേഷന്‍, ആലുവ, കളമശ്ശേരി മുനിസിപ്പാലിറ്റി, ചൂർണിക്കര പഞ്ചായത്ത് ഇവയുടെ പരിധിയിൽ വരുന്ന, സാമൂഹ്യ നീതി വകുപ്പിന്‍റെ അനുമതിയോടെ പ്രവർത്തിക്കുന്ന അനാഥാലങ്ങളിലേയും അഗതി മന്ദിരങ്ങളിലേയും ജില്ലാ വിദ്യാഭ്യാസ വകുപ്പിന്‍റെ അനുമതിയോടെ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്കൂളുകളിലേയും അന്തേവാസികൾക്കായിരിക്കും കൊച്ചി മെട്രോയിൽ യാത്ര ചെയ്യാൻ അവസരം ലഭിക്കുക.

 

‘സ്നേഹയാത്ര’യിൽ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ 15-ാം തീയതി ഉച്ചക്ക് 2 മണിക്ക് മുൻപായി കൊച്ചി മെട്രോയുടെ augustine.aj@kmrl.co.in (9446364806) എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ സമർപ്പിക്കണം. യാത്രാ മുന്നൊരുക്കങ്ങൾ നടത്തേണ്ടതിനാൽ നിശ്ചിത സമയത്തിനുശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ലെന്നും അപേക്ഷകരുടെ എണ്ണം ക്രമാതീതമായാൽ ആദ്യം അപേക്ഷ സമർപ്പിക്കുന്നവർക്കായി യാത്ര പരിമിതപ്പെടുത്തുന്നതാണെന്നും കെഎംആര്‍എല്‍ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.