കൊച്ചി: കേരളത്തിന്റെ വികസനക്കുതിപ്പിലെ നാഴികക്കല്ലായ കൊച്ചി മെട്രോ, ലോകരാഷ്ട്രങ്ങൾക്ക് തന്നെ മാതൃകയാകും വിധത്തിലുള്ള പദ്ധതികളാണ് ഇപ്പോൾ യാഥാർത്ഥ്യമാക്കിയിരിക്കുന്നത്. മുൻപ് പ്രഖ്യാപിച്ചത് പോലെ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കി മെട്രോയുടെ വികസനം സ്ത്രീകളുടെയും ട്രാൻസ്ജെന്റർ സമൂഹത്തിന്റെയും ഉന്നമനത്തിനുള്ള വഴിയാക്കിയിരുന്നു ഇവർ.

ഇതിൽ പ്രധാനമാണ് മെട്രോ ട്രയിനിന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്ന ഏഴ് വനിതാ ഡ്രൈവർമാർ. മലയാളികളായ ഏഴ് യുവതികളാണ് മെട്രോ തീവണ്ടിയുടെ നിയന്ത്രണ ചുമതല ഏറ്റെടുത്തിരിക്കുന്നത്. കൊച്ചി മെട്രോയുടെ ഫേസ്ബുക്ക് പേജിന് വേണ്ടി ഇവർ ഏഴ് പേരും ഇന്ന് കൊച്ചി മുട്ടം യാർഡിൽ ഒരുമിച്ചു.

മെട്രോയുടെ ലോക്കോ പൈലറ്റുമാരായ എറണാകുളം പെരുമ്പാവൂർ സ്വദേശിനി വി.എസ്.വന്ദന, കൊല്ലം സ്വദേശിനി എസ്.എസ്.ഗോപിക എന്നിവർ നേരത്തേ തന്നെ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിച്ചിരുന്നു. ഇതാദ്യമായാണ് കെ.എം.ആർ.എൽ ഏഴ് വനിതാ ഡ്രൈവർമാരുടെയും ചിത്രം പുറത്തുവിട്ടിരിക്കുന്നത്.

Read More :കൊച്ചിയിലെ 411 ബസ് സർവ്വീസുകൾ എടുത്തു മാറ്റാനുള്ള തീരുമാനം ഉംറ്റയിലൂടെ നടപ്പിലാക്കാനാണ് ശ്രമം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ