Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ കെഎംഎംഎൽ നടപടികൾ ആരംഭിച്ചു

70 ടണ്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് കെഎംഎംഎല്ലില്‍ നിലവില്‍ ഉള്ളത്

Oxygen Crisis, ഓക്സിജന്‍ ക്ഷാമം, KMML, covid-19, കോവിഡ്-19, coronavirus, കൊറോണ വൈറസ്, coronavirus vaccine, കൊറോണ വൈറസ് വാക്‌സിന്‍, covid-19 vaccine, കോവിഡ്-19 വാക്‌സിന്‍, coronavirus vaccine india, കൊറോണ വൈറസ് വാക്‌സിന്‍ ഇന്ത്യ, covid-19 vaccine kerala, കോവിഡ്-19 വാക്‌സിന്‍ കേരളം,covid-19 vaccine india, കോവിഡ്-19 വാക്‌സിന്‍ ഇന്ത്യ, Covid 19 Kerala Numbers, കോവിഡ് 19 കേരളം, Total patients in Kerala, Kerala Covid, കേരള കോവിഡ്, covid news, കോവിഡ് വാര്‍ത്തകള്‍, covid news in malayalam, covid news malayalam, കോവിഡ് വാര്‍ത്തകള്‍ മലയാളത്തിൽ, covid vaccine news, കോവിഡ് വാക്‌സിന്‍ വാര്‍ത്തകള്‍, coronavirus vaccine news, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍, covid vaccine news malayalam, കോവിഡ് വാക്‌സിന്‍വാര്‍ത്തകള്‍ മലയാളത്തിൽ, coronavirus vaccine news malayalam, കൊറോണ വൈറസ് വാക്‌സിന്‍ വാര്‍ത്തകള്‍ മലയാളത്തിൽ, malayalam news, news in malayalam, malayalam news, malayalam varthakal, മലയാളം വാര്‍ത്തകള്‍, today malayalam news, today news malayalam, todays malayalam news, malayalam today's news, ഇന്നത്തെ മലയാളം വാര്‍ത്തകള്‍, news

കൊല്ലം: സംസ്ഥാനത്ത് പ്രതിദിന രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ നടപടികളുമായി പൊതുമേഖല സ്ഥാപനമായ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെഎംഎംഎല്‍). വാതക രൂപത്തിലുള്ള ഓക്സിജന്‍ ആരോഗ്യവകുപ്പിന് നല്‍കുന്നതിനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. നിലവില്‍ ദ്രാവക രൂപത്തിലാണ് ഓക്സിജന്‍ വിതരണം.

നിലവില്‍ സിലിണ്ടറുകളില്‍ വാതക ഓക്സിജന്‍ നിറക്കുന്നതിനുള്ള സംവിധാനം കെഎംഎംഎല്ലില്‍ ഇല്ല. കോവിഡ് സാഹചര്യത്തില്‍ ഇത് പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ഇറ്റലിയില്‍ നിന്ന് പുതിയ കംപ്രസര്‍ എത്തിക്കും. കംപ്രസര്‍ എത്തിയാല്‍ ഒരു മാസത്തിനുള്ളില്‍ തന്നെ വാതക രൂപത്തില്‍ ഓക്സിജന്‍ വിതരണം ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്

Also Read : സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ആരംഭിച്ചു, നിയന്ത്രണങ്ങള്‍ ഇങ്ങനെ; കര്‍ശനമായി നടപ്പാക്കാന്‍ പൊലീസ്

70 ടണ്‍ ഓക്സിജന്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് കെഎംഎംഎല്ലില്‍ നിലവിലുള്ളത്. വാതക രൂപത്തിലുള്ള ഓക്സിജന്‍ 63 ടണ്ണും ദ്രാവക രൂപത്തിലുള്ള ഓക്സിജന്‍ ഏഴ് ടണ്ണുമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. വാതക രൂപത്തിലുള്ളത് സ്ഥാപനത്തിലെ പ്ലാന്റുകളുടെ പ്രവര്‍ത്തനത്തിനായിട്ടാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ദ്രാവക രൂപത്തിലുള്ള ഓക്സിജനാണ് ആരോഗ്യമേഖലയ്ക്ക് നല്‍കുന്നത്.

സംസ്ഥാനത്ത് ഓക്സിജന്‍ ക്ഷാമം നിലവില്‍ ഇല്ല. പക്ഷെ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ 1000 മെട്രിക്ക് ടണ്‍ ഓക്സിജന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. അതേസമയം സംസ്ഥാനത്ത് ഇന്ന് മുതല്‍ ലോക്ക്ഡൗണ്‍ നിലവില്‍ വന്നു. രാവിലെ ആറ് മുതല്‍ 16-ാം തീയതി അര്‍ധരാത്രി വരെയാണ് നിയന്ത്രണങ്ങള്‍.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kmml to ensure oxygen availability in kerala

Next Story
സംസ്ഥാനത്ത് ലോക്ക്ഡൗൺ ആരംഭിച്ചു, നിയന്ത്രണങ്ങൾ ഇങ്ങനെ; കർശനമായി നടപ്പാക്കാൻ പൊലീസ്covid19, coronavirus, covid19 kerala, lockdown kerala, kerala lockdown guideline, kerala coronavirus cases, kerala covid 19 cases,covid 19 cases in kerala, coronavirus cases in kerala, kerala coronavirus latest news, kerala lockdown latest news, kerala coronavirus update, kerala coronavirus update today, kerala coronavirus cases update, kerala news, kerala covid 19 latest news,coronavirus news, india covid 19 news, lockdown news, coronavirus in india, india coronavirus news, india covid 19 cases, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com