കെ.എം.ഷാജിക്ക് ഹൃദയാഘാതം; ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

പ്ലസ് ടു കോഴക്കേസിൽ ആരോപണവിധേയനായ കെ.എം.ഷാജിയെ കഴിഞ്ഞ ദിവസം വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു

KM Shaji, Azhikode, MLA, NV Nikesh Kumar, P Sreeramakrishnan, Speaker P Sreeramakrishnan, Muslim League, ie malayalam,Kerala Legislative Assembly, Muslim League, State governments of India, Kerala, Indian Union Muslim League, Islam in Kerala, K. M. Shaji, T. V. Ibrahim, Kerala High Court, Election Commission, Congress, Kerala Assembly, Speaker, Nikesh, കെ എം ഷാജിയെ അയോഗ്യനാക്കി, ഷാജിയെ അയോഗന്യാക്കി ഹൈക്കോടതി വിധി, അഴീക്കോട് എം എൽ എയെ അയോഗ്യനാക്കി ഹൈക്കോടതി വിധി, മുസ്ലിം ലീഗ് എം എൽ എ അയോഗ്യനാക്കി ഹൈക്കോടതി വിധി

കണ്ണൂർ: അഴീക്കോട് എംഎല്‍എയും മുസ്‌ലിം ലീഗ് നേതാവുമായ കെ.എം.ഷാജിക്ക് ഹൃദയാഘാതം. എംഎൽഎയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് എംഎൽഎ ഇപ്പോൾ ഉള്ളത്. ആൻജിയോപ്ലാസ്റ്റിക്ക് മുൻപായി നടത്തിയ എംഎൽഎയുടെ കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണ്. ഇന്ന് നടത്തിയ ആന്റിജൻ ടെസ്റ്റിലാണ് എംഎൽഎ കോവിഡ് പോസിറ്റീവ് ആണെന്ന കാര്യം അറിയുന്നത്.

പ്ലസ് ടു കോഴക്കേസിൽ ആരോപണവിധേയനായ കെ.എം.ഷാജിയെ കഴിഞ്ഞ ദിവസം വിജിലൻസ് അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. ഷാജിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഈ ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ പോയേക്കും.

അഴീക്കോട് സ്‌കൂളിൽ ഹയർസെക്കൻഡറി അനുവദിക്കാൻ മാനേജ്‌മെന്റിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണമാണ് ഷാജിക്ക് ഇപ്പോൾ കുരുക്കായിരിക്കുന്നത്. 2017 ൽ അഴിക്കോട് സ്‌കൂൾ മാനേജ്‌മെന്റിൽ നിന്ന് ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Km shaji heart attack hospitalized plus two bribery

Next Story
പദ്ധതികൾ വിജയിക്കുമ്പോൾ അസ്വസ്ഥപ്പെടുന്നവർ; വി ഫോർ കേരളയ്‌ക്കെതിരെ മുഖ്യമന്ത്രിpinarayi vijayan, പിണറായി വിജയൻ, പിണറായി , CM, Kerala CM, മുഖ്യമന്ത്രി, independence day message, സ്വാതന്ത്ര്യ ദിന സന്ദേശം, independence day, സ്വാതന്ത്ര്യ ദിനം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com