കെ.എം.ഷാജിക്ക് തിരിച്ചടി; വീടിന്റെ പ്ലാൻ ക്രമപ്പെടുത്താനുള്ള അപേക്ഷ തള്ളി

കെ.എം.ഷാജി വേങ്ങേരി വില്ലേജില്‍ കെ.എം.ഷാജി നിര്‍മ്മിച്ച വീടിന്റെ കാര്യത്തിലാണ് കോര്‍പറേഷന്‍ ചട്ടലംഘനം കണ്ടെത്തിയത്‌. സമര്‍പ്പിച്ച പ്ലാനിലുള്ളതിനേക്കാള്‍ അളവിലാണ് വീടിന്റെ നിര്‍മാണമെന്നാണ് കണ്ടെത്തല്‍

KM Shaji, Azhikode, MLA, NV Nikesh Kumar, P Sreeramakrishnan, Speaker P Sreeramakrishnan, Muslim League, ie malayalam,Kerala Legislative Assembly, Muslim League, State governments of India, Kerala, Indian Union Muslim League, Islam in Kerala, K. M. Shaji, T. V. Ibrahim, Kerala High Court, Election Commission, Congress, Kerala Assembly, Speaker, Nikesh, കെ എം ഷാജിയെ അയോഗ്യനാക്കി, ഷാജിയെ അയോഗന്യാക്കി ഹൈക്കോടതി വിധി, അഴീക്കോട് എം എൽ എയെ അയോഗ്യനാക്കി ഹൈക്കോടതി വിധി, മുസ്ലിം ലീഗ് എം എൽ എ അയോഗ്യനാക്കി ഹൈക്കോടതി വിധി

കോഴിക്കോട്: മുസ്‌ലിം ലീഗ് എംഎൽഎ കെ.എം.ഷാജിയുടെ വീടിന്റെ പ്ലാൻ ക്രമപ്പെടുത്താനുള്ള അപേക്ഷ കോഴിക്കോട് കോർപ്പറേഷൻ തള്ളി. പിഴവുകൾ നികത്തി വീണ്ടും അപേക്ഷ സമർപ്പിക്കണമെന്ന് കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചു. അനധികൃത നിർമാണം കണ്ടെത്തിയതിനെ തുടർന്നാണ് കോർപ്പറേഷൻ കെ.എം.ഷാജിക്ക് നേരത്തെ നോട്ടീസ് നൽകിയത്. കെ.എം.ഷാജി വേങ്ങേരി വില്ലേജില്‍ കെ.എം.ഷാജി നിര്‍മ്മിച്ച വീടിന്റെ കാര്യത്തിലാണ് കോര്‍പറേഷന്‍ ചട്ടലംഘനം കണ്ടെത്തിയത്‌. സമര്‍പ്പിച്ച പ്ലാനിലുള്ളതിനേക്കാള്‍ അളവിലാണ് വീടിന്റെ നിര്‍മാണമെന്നാണ് കണ്ടെത്തല്‍.

വീടിന്റെ നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇഡി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് നഗരസഭ ഉദ്യോഗസ്ഥർ ഷാജിയുടെ വീടും സ്ഥലവും അളന്നത്. മൂന്നാം നില മുഴുവനായും ഒന്നാം നിലയുടെ ചില ഭാഗങ്ങളും അനധികൃതമായി നിർമിച്ചതാണെന്നാണ് കണ്ടെത്തൽ. 2,200 ചതുരശ്ര അടി അധിക നിർമാണത്തിൽ ഉൾപ്പെടും. ഷാജി അപേക്ഷിച്ചത് 3,200 സ്ക്വയർ ഫീറ്റ് വിസ്‌തൃതിയുള്ള വീടിനാണെന്നും എന്നാൽ, നിർമ്മിച്ചത് 5,450 സ്ക്വയർ ഫീറ്റ് വിസ്‌തൃതിയുള്ള വീടാണെന്നും കോർപ്പറേഷൻ കണ്ടെത്തിയിരുന്നു.

ഷാജിയുടെ വീട് പൊളിച്ചുമാറ്റാൻ കോഴിക്കോട് കോർപ്പറേഷൻ നേരത്തെ നോട്ടീസ് നൽകിയിരുന്നു. കെട്ടിടനിർമാണച്ചട്ടം ലംഘിച്ചാണ് കെ.എം.ഷാജി വീട് നിർമിച്ചതെന്ന് കണ്ടെത്തിയതായി നോട്ടീസിൽ പറയുന്നു. മുൻസിപ്പാലിറ്റി ആക്‌ടിനും മറ്റു ചട്ടങ്ങൾക്കും വിരുദ്ധമായിട്ടാണ് വീട് നിർമിച്ചിരിക്കുന്നതെന്ന് കണ്ടെത്തിയാണ് നടപടി.

Read Also: കോവിഡ്: മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ്‌ സെക്രട്ടറി ഇന്ന് എൻഫോഴ്‌സ്‌മെന്റിന് മുന്നിൽ ഹാജരാകില്ല

കോഴിക്കോട് നഗരസഭാ ഉദ്യോഗസ്ഥരാണ് ഷാജിയുടെ വീടും സ്ഥലവും അളന്നത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ നിർദേശപ്രകാരമായിരുന്നു നടപടി. ഷാജിയുടെ സ്വത്ത് വിവരങ്ങൾ ശേഖരിക്കാൻ ഇഡി നേരത്തെ തീരുമാനിച്ചിരുന്നു. പ്ലസ് ടു കോഴക്കേസ് ഇഡിയുടെ അന്വേഷണ പരിധിയിലാണ്. ഇതുമായി ബന്ധപ്പെട്ടാണ് വീട്ടിൽ പരിശോധന നടത്തിയത്. പരിശോധന നടക്കുമ്പോൾ എംഎൽഎ വീട്ടിൽ ഉണ്ടായിരുന്നില്ല. പരിശോധനയുമായി ബന്ധപ്പെട്ട് നേരത്തെ നോട്ടീസ് നൽകിയിട്ടില്ല.

ഹയർസെക്കൻഡറി അനുവദിക്കാൻ മാനേജ്‌മെന്റിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണമാണ് ഷാജിക്ക് ഇപ്പോൾ കുരുക്കായിരിക്കുന്നത്. 2017 ൽ അഴിക്കോട് സ്‌കൂൾ മാനേജ്‌മെന്റിൽ നിന്ന് ഷാജി 25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. ഇതാണ് ഇഡി അന്വേഷിക്കുന്നത്. ഷാജിയെ എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. നവംബർ പത്തിനാണ് ചോദ്യം ചെയ്യൽ. കോഴിക്കോട് ഇഡി നോർത്ത് സോൺ ഓഫീസിൽ വച്ചായിരിക്കും ചോദ്യം ചെയ്യൽ. ഷാജി അടക്കം 30 പേർക്ക് ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Km shaji enforcement investigation kozikkode corporation

Next Story
Kerala Nirmal Lottery NR-197 Result: നിർമൽ NR-197 ഭാഗ്യക്കുറി നറുക്കെടുപ്പ് പൂർത്തിയായി; ഫലം അറിയാം Kerala Lottery, Win Win lottery draw date, Akshaya lottery draw date, Nirmal lottery draw date, Karunya lottery draw date, വിൻ വിൻ ലോട്ടറി, അക്ഷയ ലോട്ടറി, നിർമൽ ലോട്ടറി, കാരുണ്യ ലോട്ടറി, Win Win lottery ticket rate, kerala lottery, കേരള ലോട്ടറി, ലോട്ടറി ഫലം, kerala Win Win lottery, Win Win lottery today, Win Win lottery result live, kerala Nirmal lottery, Nirmal lottery today, Nirmal lottery result live, kerala Akshaya lottery, akshaya lottery today, akshaya lottery result live, kerala Karunya lottery, Karunya lottery today, Karunya lottery result live, kerala lottery result, kerala lottery live today, kerala lottery result today, kerala lottery news, kerala news
The moderation of comments is automated and not cleared manually by malayalam.indianexpress.com