യുഎന്നിലെ ക്ഷണം പി ആർ വർക്ക്; കെ.കെ ശൈലജയ്‌ക്കെതിരെ കെ.എം ഷാജി

ചൈനയുമായി അടുത്ത ബന്ധമുള്ളതിനാലാണോ വെബ്സെമിനാറിൽ പങ്കെടുക്കാൻ ശൈലജ ടീച്ചർ ക്ഷണിക്കപ്പെട്ടതെന്നും കെ.എം.ഷാജി പരിഹസിച്ചു

KM Shaji, KK Shilaja KM Shaji criticized the Kerala government and the KKShailaja, iemalayalam

കോഴിക്കോട്: ആരോഗ്യമന്ത്രി കെ.കെ.ശൈലജ യുഎന്‍ സെമിനാറില്‍ പങ്കെടുത്ത് സംസാരിച്ചത് പിആര്‍ വര്‍ക്കാണെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി. ചൈനയുമായി അടുത്ത ബന്ധമുള്ളതിനാലാണോ വെബ്സെമിനാറിൽ പങ്കെടുക്കാൻ ശൈലജ ടീച്ചർ ക്ഷണിക്കപ്പെട്ടതെന്നും കെ.എം.ഷാജി പരിഹസിച്ചു. യൂത്ത് ലീഗ് സത്യാഗ്രഹസമര വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കോവിഡ് പ്രതിരോധത്തില്‍ ഏറ്റവും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ചത് ന്യൂസിലന്‍ഡും സ്വീഡനുമാണ്. എന്നാല്‍ ശൈലജ ടീച്ചർ പങ്കെടുത്ത യുഎന്നിന്റെ വെബ്‌സെമിനാറില്‍ ന്യൂസിലന്‍ഡിന്റേയോ സ്വീഡന്റേയോ ജര്‍മനിയുടേയോ ഓസ്‌ട്രേലിയയുടേയോ പ്രതിനിധികള്‍ ഇല്ലായിരുന്നു. നിങ്ങള്‍ ക്ഷണിക്കപ്പെട്ടത് ഒരു പിആര്‍ വര്‍ക്കാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാലും ഞങ്ങള്‍ അഭിമാനിക്കുന്നു,” കെ.എം.ഷാജി പറഞ്ഞു. ഉമ്മൻ ചാണ്ടിയെ പരിഹസിച്ചതു പോലെ, തങ്ങൾ കെ.കെ.ശൈലജയെ പരിഹസിക്കില്ലെന്നും ഷാജി കൂട്ടിച്ചേർത്തു.

Read More: ഇനി ഉപദേശമില്ല, പിഴയടക്കം കർശന നടപടിയെന്ന് ഡിജിപി

“ചൈനയുമായുള്ള ബന്ധം കാരണം അവിടുത്തെ കണക്ക് പൂഴ്ത്തിവയ്ക്കുകയാണെന്ന് ആരോപിച്ചാണ് യുഎസും യൂറോപ്യൻ യൂണിയനും ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം വിച്ഛേദിച്ചതായി പറഞ്ഞത്. അതുകൊണ്ടു തന്നെ അവിടെയുള്ളവരൊന്നും ക്ഷണിക്കപ്പെട്ടില്ല. ചൈനയുമായുള്ള ബന്ധത്തിന്റെ പേരിലാണോ ടീച്ചറേ നിങ്ങളെ വിളിച്ചത്. അല്ലെങ്കില്‍ സ്വീഡനേയും ന്യൂസിലന്‍ഡിനേയുമൊക്കെ ക്ഷണിക്കേണ്ടതല്ലേ..” ഷാജി ചോദിച്ചു.

ടീച്ചറെന്നു വിളിച്ചത് സ്ത്രീവിരുദ്ധതയാണെന്ന് ആരോപിക്കരുത്. ഗംഭീരമന്ത്രിയാണ് ‘ടീച്ചറെ’ങ്കിൽ പിന്നെ അറിയാത്ത കാര്യം പറയാൻ മുഖ്യമന്ത്രി വരുന്നതെന്തിനാണെന്നും ഷാജി ചോദിച്ചു.

കോവിഡ് ബാധിച്ച് മരിച്ച മലയാളിയുടെ കണക്ക് പറയാന്‍ തയ്യാറാകുകയോ കണക്കില്‍ ഉള്‍പ്പെടുത്താനോ സർക്കാർ തയ്യാറാകുന്നില്ല. ലോകത്ത് ഒരു രാജ്യത്തും നടക്കാത്ത നെറികേടാണ് പിണറായി വിജയന്‍ നടത്തുന്നത്. നിങ്ങള്‍ ചെയ്ത വിവരക്കേട് കൊണ്ടാണ് യഥാര്‍ത്ഥത്തില്‍ കോവിഡ് ഇത്രയധികം വ്യാപിക്കാന്‍ കാരണമായതെന്നും ഷാജി പറഞ്ഞു.

കോവിഡിന്റെ കാലത്ത് രാഷ്ട്രീയം പറയരുതെന്നാണ് മുഖ്യമന്ത്രിയുടെ ഉത്തരവ്. ഇതു പറഞ്ഞ് മുല്ലപ്പള്ളിക്കെതിരെ നിങ്ങൾ കുരച്ചുചാടുന്നു. ഇനിയും ഷുക്കൂര്‍മാരെയുണ്ടാക്കുമെന്ന് ഡിവൈഎഫ്‌ഐക്കാര്‍ക്ക് വിളിച്ചുപറയാം. അതൊന്നും രാഷ്ട്രീയമല്ല. മാസ്ക് മുറുക്കിക്കെട്ടി തങ്ങളുടെ വായടപ്പിക്കാമെന്നു പിണറായി കരുതരുത്. ‘വാക്കുകൾക്ക് മറുവാക്കില്ലാത്ത’ ചൈനയല്ല ഇന്ത്യയെന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ മനസിലാക്കണമെന്നും കെ.എം.ഷാജി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Km shaji criticized kerala goverment and kk shailaja

Next Story
ഇനി ഉപദേശമില്ല, പിഴയടക്കം കർശന നടപടിയെന്ന് ഡിജിപിloknath behera, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com