Latest News
റഷ്യയെ ബല്‍ജിയം എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്തു
സംസ്ഥാനത്ത് ഇന്നും സമ്പൂര്‍ണ നിയന്ത്രണം; ടിപിആര്‍ കുറയുന്നു
ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കണം; കേന്ദ്രത്തെ സമീപിച്ച് സംസ്ഥാനങ്ങള്‍
1.32 ലക്ഷം പേര്‍ക്ക് രോഗമുക്തി; 80,834 പുതിയ കേസുകള്‍
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്പെട്ടു; എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

കെ.എം.ഷാജി എംഎല്‍എ പിന്നേയും അയോഗ്യന്‍

എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എം.വി.നികേഷ്‌കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നേരത്തെ ആറ് വര്‍ഷത്തേക്ക് ഷാജിയെ അയോഗ്യനാക്കിയിരുന്നു

KM Shaji, MLA Shaji, High Court, Nikesh Kumar, Azhikode, ie malayalam, കെഎം ഷാജി, എംഎല്‍എ, ഹെെക്കോടതി. അഴീക്കോട്, ഐഇ മലയാളം

കൊച്ചി: മുസ്‌ലിം ലീഗ് എംഎല്‍എ കെ.എം.ഷാജിയെ അയോഗ്യനാക്കിയത് വീണ്ടും ശരിവച്ച് ഹൈക്കോടതി. സിപിഎം പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ വോട്ടുകള്‍ നേടുന്നതിന് ഷാജി വര്‍ഗീയ പ്രചാരണം നടത്തിയെന്ന് കാട്ടി എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന എം.വി.നികേഷ്‌കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നേരത്തെ ആറ് വര്‍ഷത്തേക്ക് ഷാജിയെ അയോഗ്യനാക്കിയിരുന്നു. കെ.എം.ഷാജി വര്‍ഗ്ഗീയത പ്രചരിപ്പിച്ചെന്നും വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചെന്നുമായിരുന്നു നികേഷ് കുമാറിന്റെ പരാതി. ആറ് വര്‍ഷത്തേക്ക് ഷാജിക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്നും കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.

കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഷാജി. കണ്ണൂരിലെ അഴിക്കോട് മണ്ഡലത്തില്‍ നിന്നും 2,100 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 2016 ല്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയായ ഷാജി ജയിച്ചത്. 2,287 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം നിയമസഭയിലെത്തിയത്.

മണ്ഡലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഷാജിയെ അയോഗ്യനാക്കിയതോടെ, തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ് കുമാറിന്റെ ആവശ്യം കോടതി തളളിയിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Km shaji azhikode mla

Next Story
കോതമംഗലം മാർത്തോമ്മ ചെറിയ പള്ളിയിൽ സംഘർഷം, പ്രാർത്ഥനയ്ക്കെത്തിയ ഓർത്തഡോക്സ് റമ്പാനെ തടഞ്ഞുOrthodox Church, ഓർത്തഡോക്സ് സഭ, jacobite church, യാക്കോബായ സഭ, kothamangalam church, കോതമംഗലം പള്ളി,, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com