കൊച്ചി: കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം.മാണിയുടെ ആരോഗ്യനില അതീവ ഗുരുതരം. ശ്വാസകോശ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് കെ.എം.മാണിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ആരോഗ്യനില വീണ്ടും വഷളായതായി ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നു. ഇതു സംബന്ധിച്ച മെഡിക്കല്‍ ബുള്ളറ്റിന്‍ വൈകീട്ട് പുറത്തിറങ്ങും. ആരോഗ്യനില മെച്ചപ്പെട്ടതായി നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ദീര്‍ഘനാളായി ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്നു കെ.എം.മാണി.

Read More: കെ എം മാണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കെ.എം മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മുതിര്‍ന്ന ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം.

ദീര്‍ഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു കെ എം മാണി. ആശുപത്രിയിലെത്തുമ്പോള്‍ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. അണുബാധ ഒഴിവാക്കാന്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.