കൊച്ചി: കെ.എം.മാണിക്കെതിരായ ബാർ കോഴക്കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. മാണി മരിച്ച സാഹചര്യത്തിലാണ് കോടതിയുടെ നടപടി. കേസിലെ ഏക പ്രതി മാണി മാത്രമാണന്നും മറ്റ് പ്രതികൾ ഇല്ലാത്തതിനാലും കേസിലെ നടപടികൾ അവസാനിപ്പിക്കുകയാണന്ന് ജസ്റ്റിസ് പി.ഉബൈദ് വ്യക്തമാക്കി.

Also Read: തിരുനക്കരയില്‍ കെ.എം.മാണിയെ കാത്ത് ആയിരങ്ങള്‍

ബാർ കോഴക്കേസിൽ മാണിക്കെതിരെ തെളിവില്ലെന്ന് ചുണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ തിരുവനന്തപുരം
വിജിലൻസ് കോടതിയിൽ രണ്ടു വട്ടം റിപ്പോർട്ട് നൽകിയിരുന്നു. റിപ്പോർട്ട് തള്ളിയ കോടതി മൂന്നാമതും
തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കേസിലെ പരാതിക്കാരായ വി.എസ്.അച്യുതാനന്ദനോടും ബിജു രമേശിനോടും മാണിക്കെതിരെ കേസെടുക്കാൻ സർക്കാരിന്റെ അനുമതി വാങ്ങാനും കോടതി നിർദേശിച്ചു.

Also Read: കെ എം മാണി അന്തരിച്ചു

മുൻകൂർ അനുമതി വേണ്ടെന്നു നിർദേശിക്കണമെന്നാവശ്യപ്പെട്ട് അച്യുതാനന്ദനും ബിജു രമേശും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തനിക്കെതിരെ തെളിവില്ലന്നും കേസ് രാഷ്ട്രീയ പ്രേരിതമാണന്നും
റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മാണിയും കോടതിയെ സമീപിച്ചിരുന്നു.

എട്ടാം തീയതി ലിസ്റ്റ് ചെയ്തിരുന്ന കേസ് ജഡ്ജി അവധിയായതിനാൽ ഇന്നു പരിഗണനയ്ക്കു വരികയായിരുന്നു. കേസ് പരിഗണിച്ചപ്പോൾ മാണി മരിച്ചതായി അഭിഭാഷകർ കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ
കോടതി തുടർ നടപടികൾ അവസാനിപ്പിച്ചു. അടച്ചു പുട്ടിയ 318 ബാറുകൾ വിണ്ടും തുറക്കാൻ ഒരു കോടി കോഴ
വാങ്ങിയെന്നായിരുന്നു മാണിക്കെതിരായ ആരോപണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ