/indian-express-malayalam/media/media_files/uploads/2017/06/km-mani2.jpg)
പാലാ: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ റിമാൻഡിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കാണാൻ കേരള കോൺഗ്രസ് അധ്യക്ഷനും പാലാ എംഎൽഎയുമായ കെ.എം.മാണി എത്തി. പാലാ സബ് ജയിലിലെത്തിയാണ് മാണി ബിഷപ്പിനെ സന്ദർശിച്ചത്.
കാരാഗൃഹത്തിൽ കഴിയുന്നവരെ സന്ദർശിക്കുന്നത് സുവിശേഷ ശുശ്രൂഷയെന്ന നിലയ്ക്കാണ് ജയിലിൽ എത്തിയതെന്ന് മാണി വ്യക്തമാക്കി. ഇന്നലെ കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ മാത്യൂ അറയ്ക്കലിന്റെ നേതൃത്വത്തിൽ ബിഷപ്പുമാരുടെ സംഘവും സബ് ജയിലിലെത്തി ബിഷപ്പിനെ സന്ദർശിച്ചിരുന്നു.
പ്രാർത്ഥന സഹായത്തിനാണ് വന്നതെന്നാണ് ബിഷപ്പുമാർ വ്യക്തമാക്കിയത്. ബിഷപ്പ് ഫ്രാങ്കോയെ പൂർണ്ണമായും പിന്തുണക്കുന്ന നിലപാടാണ് ഇന്നലെ മാർ മാത്യു അറയ്‍ക്കൽ സ്വീകരിച്ചത്. യേശുക്രിസ്തു ഉൾപ്പടെയുള്ളവർ തെറ്റ് ചെയ്തിട്ടാണോ ക്രൂശിക്കപ്പെട്ടതെന്നായിരുന്നു മാർ മാത്യു അറയ്‍ക്കൽ ചോദിച്ചത്.
സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ സെപ്റ്റംബർ 21നാണ് അറസ്റ്റിലാകുന്നത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പിനെ ഒക്ടോബർ ആറ് വരെയാണ് റിമാന്റ് ചെയ്തിരിക്കുന്നത്. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബലാത്സംഗ കേസിൽ ഒരു ബിഷപ്പ് അറസ്റ്റിലാവുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us