കോട്ടയം: ബിജെപിയോട് അയിത്തമില്ലെന്ന് കേരള കോൺഗ്രസ് എം നേതാവ് കെ.എം.മാണി. ബിജെപിയുടെ നല്ല നയങ്ങളെ അനുകൂലിക്കുന്നു. കേരളത്തിൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ അവർക്കു കഴിയുമെന്നു തോന്നുന്നില്ലെന്നും മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിൽ മാണി പറഞ്ഞു.

നോട്ട് പിൻവലിക്കലിനെ അന്ധമായി എതിർക്കുന്നില്ല. പക്ഷേ അത് നടപ്പാക്കിയതിൽ വീഴ്ചയുണ്ടായി. കേരള കോൺഗ്രസിന്റെ നയങ്ങൾ യോജിക്കുന്നവരുമായി ഭാവിയിൽ സഹകരിക്കും. എന്നാൽ ആരെങ്കിലും വാതിൽ തുറന്നാൽ ഓടിക്കയറില്ലെന്നും മാണി അഭിമുഖത്തിൽ വ്യക്തമാക്കി.

യുഡിഎഫിലേക്കു മടങ്ങിപ്പോകില്ല. വിജയത്തിലേക്കു കുതിക്കുന്നവർ തോൽക്കാൻ തിരിച്ചുവരില്ല. ചെറുപാർട്ടികളുടെ ഫെഡറേഷൻ രൂപീകരിക്കും. മുസ്‌ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികൾ ഇക്കാര്യത്തിൽ സഹകരിക്കണമെന്നും മാണി ആവശ്യപ്പെട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ