കെ.എം.മാണി നടത്തിയത് രാഷ്ട്രീയ വഞ്ചനയെന്ന നിലപാടിലുറച്ച് കോൺഗ്രസ്

കേരള കോൺഗ്രസ് മാണി വിഭാഗത്തിനോട് ഇനി എന്ത് സമീപനം സ്വീകരിക്കുമെന്ന് യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കും എന്ന് ഹസൻ

mm hassan, kpcc, congress

തിരുവനന്തപുരം : കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻഡ് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എടുത്ത നിലപാടിനനെതിരെ വീണ്ടും കോൺഗ്രസ്. കേരള കോൺഗ്രസ് രാഷ്ട്രീയ വഞ്ചന നടത്തി എന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി വിലയിരുത്തി. കെ.എം മാണിയോടും , ജോസ് കെ. മാണിയോടും യാതൊരു വിധ വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ​ എം.എം ഹസ്സൻ പറഞ്ഞു. കേരള കോൺഗ്രസ് മാണി വിഭാഗത്തിനോട് ഇനി എന്ത് സമീപനം സ്വീകരിക്കുമെന്ന് യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കും എന്ന് ഹസൻ മാധ്യമങ്ങളോട് പറഞ്ഞു.

കോട്ടയത്തെ രാഷ്ട്രീയ വഞ്ചനയ്ക്ക് പിന്നിൽ ജോസ് കെ. മാണിയാണ് പ്രവർത്തിച്ചത് എന്ന് ഹസൻ കുറ്റപ്പെടുത്തി. കോട്ടയം ജില്ല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സിപിഐഎം സ്വീകരിച്ച നിലപാട് ഇരട്ടത്താപ്പാണ് എന്നും ഹസ്സൻ കുറ്റപ്പെടുത്തി. കോഴക്കാരൻ എന്ന് സിപിഐഎം ആരോപിച്ച കെ. എം മാണിയുമായി സിപിഐഎം കൂട്ടുകെട്ട് ഉണ്ടാക്കിയത് ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.

കെ.എം.മാണിയെയും ജോസ് കെ.മാണിയെയും കാത്തിരിക്കുന്നത് യൂദാസിന്റെ അനുഭവമായിക്കും. ഈ വഞ്ചനയ്ക്ക് കേരളം ഒരിക്കലും മാപ്പ് തരില്ലെന്നും ഹസൻ നേരത്തെ പറഞ്ഞിരുന്നു.

സിപിഎമ്മിനെ കൂട്ടുപിടിച്ച് കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം പിടിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സണ്ണി പാമ്പാടിയെ പിന്തുണയ്ക്കാമെന്ന് കേരള കോണ്‍ഗ്രസ് എഴുതിനല്‍കിയിരുന്നു. എന്നാല്‍ അവസാനനിമിഷം മാണി വിഭാഗം സിപിഎം പിന്തുണയോടെ മല്‍സരിക്കാനിറങ്ങി. സണ്ണി പാമ്പാടിയെ അട്ടിമറിച്ച് കേരള കോൺഗ്രസിലെ സക്കറിയാസ് കുതിരവേലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയു ചെയ്തു.

സിപിഎമ്മിന്റെ ആറുവോട്ടടക്കം കുതിരവേലിക്ക് പന്ത്രണ്ട് വോട്ട് ലഭിച്ചു. സണ്ണിക്ക് എട്ടും. സിപിഐ വോട്ടുചെയ്തില്ല. പി.സി.ജോര്‍ജ് വിഭാഗം ഏക വോട്ട് അസാധുവാക്കി. 22 അംഗങ്ങളാണ് കോട്ടയം ജില്ലാ പഞ്ചായത്തിലുളളത്. കോണ്‍ഗ്രസിലെ ജോഷി ഫിലിപ്പ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Km mani is a cheater says congress again kpcc mm hasan

Next Story
ആ കെട്ടിടം, ഒരു പ്രേതാലയമായി അവിടെ കിടക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com