കൊച്ചി: കേരള കോൺഗ്രസ് നേതാവ് കെ എം മാണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വാകാര്യ ആശുപത്രിയിൽ ചികത്സയിൽ കഴിയുന്ന കെ എം മാണിയുടെ ആരോഗ്യനില ഗുരുതരമായി തന്നെ തുടരുന്നതായി മെഡിക്കൽ ബുള്ളറ്റിൻ. മുതിർന്ന ഡോക്ടർമാരുടെ മേൽനോട്ടത്തിൽ തീവ്ര പരിചരണവിഭാഗത്തിലാണ് കെ എം മാണി ഇപ്പോൾ.

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് കെ എം മാണിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൃക്കകൾ തകരാറിൽ ആയതിനാൽ ഡയാലിസിസ് തുടരുകയാണ്.
പകൽ സമയങ്ങളിൽ ഓക്സിജൻ നൽകുന്നുണ്ട്. രാത്രി വെന്റിലേറ്ററും ഉപയോഗിക്കുന്നു.

ദീർഘകാലമായി ആസ്മക്ക് ചികിത്സയിലായിരുന്നു കെ എം മാണി. ആശുപത്രിയിലെത്തുമ്പോൾ ശ്വാസകോശ അണുബാധയും ഉണ്ടായിരുന്നു. അണുബാധ ഒഴിവാക്കാൻ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.