കാസർകോട്: ഏത് മുന്നണിയിൽ ചേരണമെന്ന് തീരുമാനിക്കാനുള്ള അവകാശം കേരള കോൺഗ്രസിനുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.എംമാണിയെ എൽഡിഎഫിലേക്കെത്തിക്കാൻ നീക്കം നടക്കുന്നതായുളള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കെ.എംമാണിയെ എൽഡിഎഫിലേക്കെത്തിക്കാൻ നീക്കം നടക്കുന്നതായും എൽഡിഎഫ് ഘടക കക്ഷി നേതാവായ സ്കറിയാ തോമസാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നും വാർത്തകളുണ്ടായിരുന്നു. കേരളാ കോൺഗ്രസ് മാണി വിഭാഗത്തിൽ നിന്ന് വിട്ടു പിരിഞ്ഞ സ്കറിയാ തോമസ് വീണ്ടും മാണിയുമായി കൈകോർക്കുകയാണെന്നും ജേക്കബ് വിഭാഗത്തിലെ ജോണി നെല്ലൂരും പുതിയ സഖ്യത്തിലുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

അഴിമതി ആരോപണങ്ങളിൽ കോടതി വിധികളെല്ലാം കെ.എം.മാണിയ്ക്ക് അനുകൂലമാണെന്നും എ.കെ.ആന്റണിയും ഉമ്മൻ ചാണ്ടിയും ഉൾപ്പെടെ അവഗണിച്ചപ്പോൾ കേരളാ കോൺഗ്രസിന് അഭയം നൽകിയ ഇടതുപക്ഷത്തെ മാണി മറക്കുമെന്ന് കരുതുന്നില്ലെന്നും സ്കറിയാ തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ