scorecardresearch
Latest News

കെ.എം മാണിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും; പാലായില്‍ ഇന്ന് കടകള്‍ അടച്ചിടും

പാലാ കത്തീഡ്രൽ പള്ളിയിൽ മൂന്ന് മണിയോടെയാണ് സംസ്കാരം

കെ.എം മാണിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും; പാലായില്‍ ഇന്ന് കടകള്‍ അടച്ചിടും

കോട്ടയം: കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. പാലാ കത്തീഡ്രൽ പള്ളിയിൽ മൂന്ന് മണിയോടെയാണ് സംസ്കാരം. മൃതദേഹം അല്‍പസമയത്തിനകം പാലായിലെ വസതിയിലെത്തിക്കും.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 12.30ഓ​ടെ​യാ​ണ് മൃ​ത​ദേ​ഹം തി​രു​ന​ക്ക​ര മൈ​താ​ന​ത്ത് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചു. രാ​ത്രി ഏ​റെ വൈ​കി​യി​ട്ടും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് നാ​ടി​ന്‍റെ നാ​നാ​തു​റ​ക​ളി​ൽ നി​ന്നാ​യി അ​ദ്ദേ​ഹ​ത്തി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​നെ​ത്തി​യ​ത്. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ്, മു​ൻ എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ വൈ​ക്കം വി​ശ്വ​ൻ, സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ, പി.​സി.​ജോ​ർ​ജ്, ബി​നോ​യ് വി​ശ്വം, കോ​ട്ട​യ​ത്തെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി വി.​എ​ൻ.​വാ​സ​വ​ൻ, എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​ർ, മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ, പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആന്‍റോ ആന്‍റണി തു​ട​ങ്ങി രാ​ഷ്ട്രീ​യ-​സാ​മൂ​ഹി​ക-​സാം​സ്കാ​രി​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നി​ര​വ​ധി​പേ​ർ ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പി​ച്ചു.

7.05 am: മൃതദേഹം വസതിയിൽ പൊതു ദർശനത്തിന് വച്ചശേഷം ഉച്ചയോടെ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.

7.00 am: മാണിയോടുള്ള ആദരസൂചകമായി പാലാ നഗരത്തിൽ കടകൾ ഇന്ന് അടച്ചിടും.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Km mani funeral live updates km manis death kottayam church crowd veteran politician

Best of Express