scorecardresearch

KM Mani passes away: തിരുനക്കര മൈതാനത്ത് മാണിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും

K M Mani funeral updates: കെ എം മാണിയുടെ മൃതദേഹം വിലാപയാത്രയായി നാളെ കോട്ടയത്ത് എത്തിക്കും

km mani, km mani death, k m mani, കെ എം മാണി, k m mani passes away,, കെ എം മാണി ഭാര്യ കുട്ടിയമ്മ, kerala congress m, കേരള കോൺഗ്രസ് എം, km mani wife, kuttiyamma, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

KM Mani funeral, Live Updates: അന്തരിച്ച കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ എം മാണിയുടെ സംസ്‌കാരം വ്യാഴാഴ്ച പാലാ സെന്റ്തോ മസ് കത്തീഡ്രലില്‍ നടക്കും. മൃതദേഹം നാളെ കോട്ടയത്ത് തിരുനക്കര മെെതാനത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. ഇപ്പോള്‍ മൃതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. ഇന്ന് ആശുപത്രിയില്‍ തന്നെ മൃതദേഹം സൂക്ഷിക്കാനാണ് തീരുമാനം.

Read More: K M Mani Funeral Live Updates: മാണി സാറിന് കേരളത്തിന്റെ ഹൃദയാഞ്ജലി

മൃതദേഹം രാവിലെ 9.30 ന് എറണാകുളം ലേക്ക്‌ഷോർ ആശുപത്രി മോർച്ചറയിൽ നിന്നും പുറത്തെടുക്കും. തൃപ്പൂണിത്തുറ, പൂത്തോട്ട, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി, ഏറ്റുമാനൂർ വഴി കോട്ടയം പാർട്ടി ഓഫിസിൽ 12 ന് എത്തിച്ചേരും. ഇവിടെ അരമണിക്കൂറോളം അന്തിമോപചാരം അർപ്പിക്കാൻ അവസരമുണ്ട്. 12.30 ന് തിരുനക്കര മൈതാനത്ത് പൊതുദർശനത്തിന് വയ്ക്കും.

രണ്ടിന് തിരുനക്കരയിൽ നിന്നും കളക്ടറേറ്റ്, മണർകാട്, അയർക്കുന്നം, കിടങ്ങൂർ, കടപ്ലാമറ്റം വഴി സ്വദേശമായ മരങ്ങാട്ട്പള്ളിയിൽ എത്തിക്കും. 3.30 വരെ ഇവിടെ മൃതദേഹത്തിൽ ആദരാഞ്ജലികൾ അർപ്പിക്കാൻ അവസരം ഉണ്ടാകും. തുടർന്ന് പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ എത്തിക്കുന്ന മൃതദേഹം 4.30 ന് പൊതുദർശനത്തിനു വയ്ക്കും. ഇതിനു ശേഷം ആറിന് പാലായിലെ വീട്ടിലെത്തിക്കും. ഏപ്രിൽ 11 ന് ഉച്ചയ്ക്ക് രണ്ടിന് സംസ്‌കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും, പാലാ കത്തീഡ്രൽ പള്ളിയിൽ സംസ്‌കാരം നടക്കുന്നതുമാണ്. തുടർന്ന് അനുശോചന യോഗം ചേരും.

ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് മാണിയെ കൊച്ചിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച ഉച്ച കഴിഞ്ഞതോടെ മാണിയുടെ ആരോഗ്യനില മോശമാവുകയായിരുന്നു.

Read More: K M Mani, the longest serving legislator in Kerala history, passes away at 86, പാലാക്കാരുടെ സ്വന്തം മാണി സാർ

 

Live Blog


21:45 (IST)09 Apr 2019

കെ.എം.മാണിയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. ആശുപത്രിയിലെ പൊതുദർശനം അവസാനിപ്പിച്ചു. മൃതദേഹം നാളെ രാവിലെ 9 മണിക്ക് കോട്ടയത്തേക്ക് വിലാപയാത്രയായി കൊണ്ടുപോകും. 

21:36 (IST)09 Apr 2019

കെ.എം.മാണിയുടെ മൃതദേഹത്തിനരികെ മകൻ ജോസ് കെ.മാണി, കേരളാ കോൺഗ്രസ് എം നേതാവ് മോൻസ് ജോസഫ്, കോട്ടയം പാർലമെന്റ് സീറ്റിലെ യുഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടൻ എന്നിവർ. ഫോട്ടോ: നിധിൻ ആർ.കെ.

21:32 (IST)09 Apr 2019

പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവർ കെ.എം.മാണിക്ക് അന്ത്യമോപചാരം അർപ്പിക്കുന്നു. ഫോട്ടാ: നിധിൻ ആർ.കെ.

21:26 (IST)09 Apr 2019

മരണ സമയത്ത് ഭാര്യ കുട്ടിയമ്മയും വീട്ടുകാരും കെ.എം.മാണിക്കരികില്‍ ഉണ്ടായിരുന്നു. മരണവിവരം മാധ്യമങ്ങളെ അറിയിച്ച ഡോക്ടര്‍മാര്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. കുട്ടിയമ്മയുടെ കൈകളില്‍ പിടിച്ചാണ് കെ.എം.മാണി അന്ത്യശ്വാസം വലിച്ചത്. Read More: 

19:57 (IST)09 Apr 2019

ഉച്ചയ്ക്ക് ഒരു മണിയോടെ മാണിയുടെ മൃതദേഹം പാലായില്‍ എത്തിക്കും.

നടന്‍ മമ്മൂട്ടി കെ.എം.മാണിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

19:52 (IST)09 Apr 2019

കെ.എം.മാണിയുടെ മൃതദേഹം ആശുപത്രിയിൽ പൊതുദർശനത്തിന് വച്ചപ്പോൾ

19:49 (IST)09 Apr 2019

deleting_message

19:48 (IST)09 Apr 2019

കെ.എം.മാണിയുടെ മൃതദേഹം ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍

19:47 (IST)09 Apr 2019

നാളെ രാവിലെ പത്തിന് കെ.എം.മാണിയുടെ മൃതദേഹം ആശുപത്രിയില്‍ നിന്ന് പാലായിലേക്ക് കൊണ്ടുപോകും. നാളെ കോട്ടയത്ത് പൊതുദര്‍ശനത്തിന് വയ്ക്കും. തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം നടക്കും. വ്യാഴാഴ്ച മൂന്നിനാണ് മൃതസംസ്‌കാര ശുശ്രൂഷകള്‍ നടക്കുക. പാലാ കത്തീഡ്രല്‍ ദേവാലയത്തിലാണ് മൃതദേഹം സംസ്‌കരിക്കുക.

19:11 (IST)09 Apr 2019

റെക്കോര്‍ഡുകളുടെ തോഴൻ

തകര്‍ക്കാന്‍ കഴിയാത്ത ഒട്ടേറെ റെക്കോര്‍ഡുകളുടെ ഉടമയാണ് കെ.എം.മാണി. ദേശീയ രാഷ്ട്രീയത്തിലേക്ക് പോലും കടക്കാതെ സംസ്ഥാന രാഷ്ട്രീയത്തിൽ നിലയുറപ്പിച്ചുനിന്ന അരനൂറ്റാണ്ട് കൊണ്ടാണ് മാണി ഈ നേട്ടങ്ങള്‍ സ്വന്തമാക്കിയത്. രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന് മുന്‍പ് അഭിഭാഷകനായി ജോലി ചെയ്ത കാലത്തെക്കുറിച്ച് മാണി പറയാറുണ്ട്, ഏറ്റെടുത്ത കേസുകളൊന്നും തോറ്റിട്ടിട്ടില്ല. Read More

18:59 (IST)09 Apr 2019

നടൻ കുഞ്ചാക്കോ ബോബൻ ആശുപത്രിയിലെത്തി അന്ത്യമോപചാരം അർപ്പിച്ചു. എറണാകുളം ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി പി.രാജീവും ആശുപത്രിയിലെത്തി അന്ത്യമോപചാരം അർപ്പിച്ചു. 

ഏറ്റവും കൂടുതൽ തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയാണ് കെ.എം.മാണി. 13 തവണയാണ് മാണി ബജറ്റ് അവതരിപ്പിച്ചത്. 

18:58 (IST)09 Apr 2019

18:54 (IST)09 Apr 2019

18:54 (IST)09 Apr 2019

ആശുപത്രിയിൽ പൊതുദർശനം ആരംഭിച്ചു. 

18:52 (IST)09 Apr 2019

കെ.എം.മാണിയുടെ നിര്യാണം കേരള രാഷ്ട്രീയത്തിന് നികത്താനാകാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ Read More: 

18:51 (IST)09 Apr 2019

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആശുപത്രിയിലെത്തി കെ.എം.മാണിക്ക് അന്ത്യമോപചാരം അർപ്പിച്ചു

18:46 (IST)09 Apr 2019

കെ.എം.മാണിയുടെ മൃതദേഹം പുറത്തേക്ക് എടുക്കുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കെ.എം.മാണിയെ ഒരു നോക്ക് കാണാൻ പ്രവർത്തകരുടെ ഒഴുക്ക്. രാജ്യസഭാ എം.പിയും മകനുമായ ജോസ് കെ.മാണിയും മറ്റ് കുടുംബാംഗങ്ങളും ആശുപത്രിയിലുണ്ടായിരുന്നു. 

18:34 (IST)09 Apr 2019

കെ.എം. മാണിയുടെ നിര്യാണത്തില്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അനുശോചനം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

18:29 (IST)09 Apr 2019

18:29 (IST)09 Apr 2019

കെ.എം.മാണിയുടെ രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞാല്‍ അത് കേരള രാഷ്ട്രീയത്തിന്‍റെ അരനൂറ്റാണ്ടിലേറെക്കാലത്തെ ചരിത്രം മാത്രമല്ല, പല റെക്കോര്‍ഡുകളുടെയും കഥയാണ് Read More

18:27 (IST)09 Apr 2019

കെ.എം.മാണിയുടെ സംസ്‌കാര ശുശ്രൂഷ വ്യാഴാഴ്ച പാലായില്‍ നടക്കും. പാലാ സെന്റ് തോമസ് കത്തീഡ്രലിലായിരിക്കും സംസ്‌കാര ശുശ്രൂഷകള്‍ നടക്കുക. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ഇന്ന് മൃതദേഹം സൂക്ഷിക്കുക. നാളെ രാവിലെ പത്തിന് മൃതദേഹം കോട്ടയത്ത് എത്തിക്കും. നാളെ രാവിലെയായിരിക്കും പാലായില്‍ പൊതുദര്‍ശനത്തിന് വയ്ക്കുക. നാളെ രാവിലെ പത്തോടെ വിലാപ യാത്രയായി മൃതദേഹം പാലായിലേക്ക് കൊണ്ടുപോകും

18:27 (IST)09 Apr 2019

കെ.എം.മാണിയുടെ നിര്യാണത്തില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയത്തിലെ മഹാമേരുവിനെയാണ് നഷ്ടപ്പെട്ടതെന്ന് സ്പീക്കര്‍ പറഞ്ഞു.

18:26 (IST)09 Apr 2019

കെ.എം.മാണിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മാണിയുടെ നിര്യാണം കേരള രാഷ്ട്രീയത്തില്‍ നികത്താനാകാത്ത നഷ്ടമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Km mani death reactions live updates