കോ​ട്ട​യം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലേക്കുളള കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് സീറ്റ് വിഭജന ചര്‍ച്ചയില്‍ ധാരണയായില്ല. കൂടുതല്‍ ചര്‍ച്ചകള്‍ ചൊവ്വാഴ്ച്ച നടത്തുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് സീ​റ്റ് ത​ന്നാ​ൽ മ​ത്സ​രി​ക്കു​മെ​ന്ന് പാ​ർ​ട്ടി വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ് വ്യക്തമാക്കിയിട്ടുണ്ട്. മൂന്ന് സീറ്റില്‍ ഏതായാലും പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസുമായുളള ഉഭയകക്ഷി ചര്‍ച്ചയ്ക്ക് എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാ​ർ​ട്ടി​ക്ക് ര​ണ്ട് സീ​റ്റ് വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ഉ​റ​ച്ചു നി​ൽ​കു​ന്നു​വെ​ന്നും ഇ​ത്ത​വ​ണ എ​ന്താ​യാ​ലും മ​ത്സ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ട്ട​യ​ത്തി​ന് പു​റ​മേ ഇ​ടു​ക്കി​യോ ചാ​ല​ക്കു​ടി​യോ കേ​ര​ള കോ​ണ്‍​ഗ്ര​സി​ന് ന​ല്‍​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ലീ​ഗു​മാ​യു​ള്ള സീ​റ്റ് വി​ഭ​ജ​ന ച​ര്‍​ച്ച​ക​ള്‍ പൂ​ര്‍​ത്തി​യാ​യാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പി.ജെ ജോസഫി​ന്റെ നിലപാടിനോട്​ കെ.എം മാണി പ്രതികരിച്ചില്ല. അധികമായി ഒരു സീറ്റ്​ വിട്ടുകൊടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ്​ കോൺ​ഗ്രസ്​. ഇത്​ നേരത്തെ തന്നെ കോൺഗ്രസ്​ നേതൃത്വം കേരള കോൺഗ്രസിനെ അറിയിച്ചിരുന്നു. ഇന്ന്​ ഈ നിലപാട്​ കോൺഗ്രസ്​ വീണ്ടും വ്യക്​തമാക്കുമെന്നാണ്​ സൂചന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.