തിരുവനന്തപുരം: ബാർ കോഴക്കേസിൽ സർക്കാർ എത്രയും പെട്ടെന്ന് തുടരന്വേഷണത്തിന് അനുമതി നൽകണമെന്ന് മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവും ഭരണപരിഷ്കാര സമിതി ചെയർമാനുമായ വി.എസ്.അച്യുതാനന്ദൻ ആവശ്യപ്പെട്ടു.

ബാർ കോഴക്കേസിൽ കോടതിയിൽ പ്രോസിക്യൂഷൻ കൈക്കൊണ്ട നിലപാടുകളും പരിശോധിക്കേണ്ടതുണ്ടെന്നും വിഎസ് പറഞ്ഞു.വിജിലൻസ് റിപ്പോർട്ട് തളളിക്കളഞ്ഞ വിജലൻസ് കോടതി വിധിയുടെ പശ്ചാത്തലത്തിലായിരുന്നു വിഎസ് തന്റെ നിലപാട് വ്യക്തമാക്കിയത്.

കോടതി വിധി സ്വാഗതം ചെയ്യുന്നതായി വി.എസ്.അച്യുതാനന്ദൻ പറഞ്ഞു. അഴിമതിക്കാർക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുന്നതാണ് പുതിയ കേന്ദ്ര നിയമം എന്ന് ഇന്നത്തെ വിധിയിലൂടെ വ്യക്തമാവുന്നുമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന കെ.എം.മാണി കോഴ വാങ്ങി എന്ന് ബാർ ഉടമകളുടെ സംഘടനകളുടെ പ്രതിനിധിയായിരുന്ന ബിജു രമേശ് ആരോപിച്ചിരുന്നു. ഇത് കേരള രാഷ്ട്രീയത്തിലും വലിയ ചലനങ്ങളുണ്ടാക്കിയ ആരോപണമായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ