scorecardresearch

കെഎം ബഷീറിന്റെ അപകടമരണം: ശ്രീറാമിനും വഫയ്ക്കുമെതിരെ നരഹത്യാക്കുറ്റമില്ല

നടന്നത് അപകട മരണം മാത്രമാണെന്നായിരുന്നു ശ്രീറാമിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്

നടന്നത് അപകട മരണം മാത്രമാണെന്നായിരുന്നു ശ്രീറാമിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്

author-image
WebDesk
New Update
Sriram Venkitaraman, KM Basheer

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടറാമിനും സഹയാത്രക്കാരി വഫ ഫിറോസിനുമെതിരായ മനപൂര്‍വ്വമല്ലാത്ത നരഹത്യക്കുറ്റം ഒഴിവാക്കി. എന്നാല്‍ അശ്രദ്ധയോടെ വാഹനമോടിച്ച് മരണത്തിന് ഇടയാക്കുന്ന വകുപ്പ് നിലനിര്‍ത്തിയെന്നുമാണ് ലഭിക്കുന്ന വിവരം.

Advertisment

പ്രതികളുടേത് അറിഞ്ഞുകൊണ്ടുള്ള ക്രൂരതയാണെന്നും അമിതവേഗമാണ് അപകടത്തിന്റെ കാരണമെന്നും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വെമ്പായം എ എ ഹക്കിം കോടതിയെ അറിയിച്ചു. ശ്രീറാമിനെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രോസിക്യൂട്ടര്‍ ഉന്നയിച്ചത്. അപകടം സംഭവിച്ചപ്പോള്‍ മുതല്‍ ശ്രീറാം തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെന്നും ഹക്കിം ആരോപിച്ചു.

പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തിയപ്പോള്‍ കേസിലെ രണ്ടാം പ്രതിയായ വഫയാണ് വാഹനം ഓടിച്ചിരുന്നതെന്നായിരുന്നു ശ്രീറാം പറഞ്ഞിരുന്നത്. ഇത് തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും പ്രോസിക്യൂഷന്‍ പറയുന്നു. മദ്യപിച്ചിരുന്നോ എന്നറിയാനായി രക്ത സാമ്പിള്‍ പരിശോധിക്കാന്‍ 10 മണിക്കൂറിന് ശേഷമാണ് ശ്രീറാം സമ്മതം നല്‍കിയതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാണിച്ചു.

എന്നാല്‍ പ്രോസിക്യൂഷന്റെ വാദങ്ങളെയെല്ലാം ശ്രീറാമിന്റെ അഭിഭാഷകന്‍ തള്ളി. ശരീരത്തില്‍ മദ്യത്തിന്റെ അംശമില്ലെന്നാണ് ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പ്രോസിക്യൂഷന്‍ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നതെന്നും പ്രതിഭാഗം വാദിച്ചു. 2019 ഓഗസ്റ്റ് മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

കോടതിവിധി പ്രതിഷേധാര്‍ഹം, പുന പരിശോധന ഹര്‍ജി നല്‍കണം: കെ യു ഡബ്ല്യുജെ

Advertisment

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ മനപൂര്‍വ്വമായ നരഹത്യ കുറ്റം ഒഴിവാക്കി അശ്രദ്ധമായ നരഹത്യാ കുറ്റം മാത്രമാക്കിയ തിരുവനന്തപുരം ജില്ലാ കോടതിയുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹവും നീതി നിഷേധവുമാണെന്ന് കെ യു ഡബ്ല്യുജെ.

ജില്ലാ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജനറല്‍ സെക്രട്ടറി ആര്‍ കിരണ്‍ ബാബുവും ആവശ്യപ്പെട്ടു. കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടില്‍ ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അളവില്ല എന്നത് മാത്രമാണ് കോടതി പരിഗണിച്ചതെന്നും അപകടം ഉണ്ടായി 18 മണിക്കൂറിന് ശേഷം മാത്രമാണ് രക്ത പരിശോധന നടത്തിയതെന്നും കെ യു ഡബ്ല്യുജെ. പറഞ്ഞു.

Accident Sreeram Venkitaraman

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: