scorecardresearch

സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു; ചെന്നിത്തല ഫോണിൽ വിളിച്ച ഉസ്‌മാൻ മുഖ്യമന്ത്രിക്ക് പരാതി നൽകി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോണിൽ വിളിച്ച ഉസ്‌മാൻ ആണിത്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോണിൽ വിളിച്ച ഉസ്‌മാൻ ആണിത്

author-image
WebDesk
New Update
സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു; ചെന്നിത്തല ഫോണിൽ വിളിച്ച ഉസ്‌മാൻ മുഖ്യമന്ത്രിക്ക് പരാതി നൽകി

തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ഖത്തർ പ്രവാസിയും ഇൻകാസ് സംഘടന​ നേതാവുമായ കെ.കെ.ഉസ്‌മാൻ മുഖ്യമന്ത്രി പിണറായി വിജയന്​ പരാതി നൽകി.

Advertisment

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഫോണിൽ വിളിച്ച ഉസ്‌മാൻ ആണിത്. ചെന്നിത്തല പ്രവാസി സംഘടന നേതാക്കളെ ഫോൺ വിളിക്കുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ആ വീഡിയോയിലാണ് ചെന്നിത്തല ഉസ്‌മാനോട് ഫോണിൽ സംസാരിക്കുന്നതായി കാണിക്കുന്നത്.

Read Also: ഓൾഡ് മങ്ക് റം ഫുള്ളിന് 850 രൂപ; പ്രിയ ബ്രാൻഡുകൾക്ക് വില കുത്തനെ കൂടും

ചെന്നിത്തല പങ്കുവച്ച വീഡിയോ പിന്നീട് നിരവധി ട്രോളുകൾക്ക് കാരണമായി. ഉസ്‌മാനുമായി ബന്ധപ്പെട്ടായിരുന്നു കൂടുതൽ ട്രോളുകൾ. ഇങ്ങനെയൊരു സാഹചര്യത്തിലാണ് ഉസ്‌മാൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്.   കോവിഡുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പ്രവാസി സംഘടന നേതാക്കളെ ഫോണിൽ വിളിക്കുന്ന വീഡിയോ പുറത്തു വന്നതിന്​ പിന്നാലെയാണ് ഉസ്മാനെ പരിഹസിച്ചുള്ള പോസ്റ്റുകൾ സാമൂഹ്യമാധ്യമങ്ങളിൽ നിറഞ്ഞത്.

Advertisment

ഖത്തറിലെ കോൺഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഇൻകാസിന്റെ സ്ഥാപക നേതാവായ ഉസ്‌മാൻ വർഷങ്ങളായി ഖത്തറിലാണ് ജോലി ചെയ്യുന്നത്. രമേശ് ചെന്നിത്തല ഉസ്‌മാനെ ഫോൺ വിളിച്ചിട്ടില്ലെന്ന എന്ന തരത്തിലായിരുന്നു കൂടുതൽ ട്രോളുകളും.

Read Also: എത്രയോ പേർക്ക് നീ റോൾ മോഡലാണ്; സണ്ണി ലിയോണിന് പ്രിയതമന്റെ ജന്മദിനാശംസകൾ

എന്നാൽ, രമേശ് ചെന്നിത്തല തന്നെ ഫോണിൽ വിളിച്ചിരുന്നെന്നും അതിന്റെ രേഖകൾ ഹാജരാക്കാൻ തയ്യാറാണെന്നും ഉസ്‌മാൻ വ്യക്തമാക്കിയിട്ടുണ്ട്. ഗര്‍ഭിണിയായ മകള്‍ക്കൊപ്പം ഞായറാഴ്‌ചയാണ് ഉസ്‌മാൻ നാട്ടിലെത്തിയത്. ഞായറാഴ്‌ച പുലര്‍ച്ചെ നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ അദ്ദേഹം ഉച്ചയോടെ സ്വദേശമായ നാദാപുരത്തെ പാറക്കടവിലെത്തി ക്വാറന്റെെൻ കേന്ദ്രത്തിലേക്ക് പോയി.

Pinarayi Vijayan Ramesh Chennithala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: