scorecardresearch

സംസ്ഥാനത്ത് ഓക്സിജൻ ഉപഭോഗം വർധിച്ചു; കേന്ദ്ര ക്വാട്ടയിൽ നിന്നും അനുവദിക്കണമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ ഐസിയു കിടക്കകൾ നിറഞ്ഞുവരുന്നുണ്ട്. ഇത് മറികടക്കാൻ കൂടുതൽ ഐസിയു കിടക്കകൾ പുതുതായി തയ്യാറാക്കുന്നുണ്ട്

സംസ്ഥാനത്തെ ഐസിയു കിടക്കകൾ നിറഞ്ഞുവരുന്നുണ്ട്. ഇത് മറികടക്കാൻ കൂടുതൽ ഐസിയു കിടക്കകൾ പുതുതായി തയ്യാറാക്കുന്നുണ്ട്

author-image
WebDesk
New Update
പിപിഇ കിറ്റ് വാങ്ങിയതില്‍ അഴിമതി; കെ കെ ശൈലജയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

കണ്ണൂർ: സംസ്ഥാനത്ത് ഓക്സിജൻ ഉപഭോഗം വർധിച്ചതായും ആരോഗ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ഓക്സിജൻ ഉപഭോഗം കൂടിയതിനാൽ മറ്റു സംസ്ഥാനങ്ങൾക്ക് ഇനി നൽകാനാവില്ലെന്ന് കേന്ദ്രത്തെ കത്ത മുഖേന അറിയിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന വാക്സിൻ തികയാത്ത സാഹചര്യമുണ്ടാവുമെന്നും കേന്ദ്ര പൂളിൽ നിന്ന് കേരളത്തിന് ഓക്സിജൻ അനുവദിക്കേണ്ടി വരുമെന്നും അവർ വ്യക്തമാക്കി.

Advertisment

"എല്ലാ സംസ്ഥാനങ്ങൾക്കും കൊടുക്കുമ്പോൾ കേന്ദ്ര ക്വാട്ടയിൽ നിന്ന് ഒരു വിഹിതം കേരളത്തിനും അനുവദിക്കണം. ട്രക്കുകളുടെ ക്ഷാമവും ഓക്സിജൻ ലഭ്യതയെ ബാധിച്ചു. ട്രക്കുകൾ ലഭ്യമാക്കിയാൽ അത് ഉപകാരപ്രദമായിരിക്കും," കെകെ ശൈലജ പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണാതീതമല്ല, മരണ നിരക്ക് മറച്ചുവയ്ക്കുന്നുവെന്ന ആരോപണം തെറ്റ്: കെ.കെ.ശൈലജ

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് നിലവിൽ നിയന്ത്രണാതീതമല്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ. ചില ജില്ലകളിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. കൊവിഡ് ബാധിച്ചുള്ള മരണ നിരക്ക് മറച്ചുവയ്ക്കുന്നുവെന്നത് തെറ്റായ ആരോപണമാണ്. എല്ലാ പഞ്ചായത്തുകളും കൃത്യം കണക്ക് രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Advertisment

സംസ്ഥാനത്തെ ഐസിയു കിടക്കകൾ നിറഞ്ഞുവരുന്നുണ്ട്. ഇത് മറികടക്കാൻ കൂടുതൽ ഐസിയു കിടക്കകൾ പുതുതായി തയ്യാറാക്കുന്നുണ്ട്. ഓക്സിജൻ ക്ഷാമം മൂലം കേരളത്തിൽ മരണം സംഭവിക്കാതിരിക്കാനുളള കഠിന പരിശ്രമത്തിലാണ്. കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഓക്സിജൻ മുഴുവനായി ഉപയോഗിക്കാൻ സംസ്ഥാനത്തിന് സാധിക്കണം. കേന്ദ്ര ക്വോട്ട കൂടി കിട്ടിയാൽ ഇപ്പോഴത്തെ പ്രശ്നത്തിന് പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു.

കേരളത്തില്‍ ഇന്നലെ 27,487 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂര്‍ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂര്‍ 1838, കോട്ടയം 1713, കാസര്‍ഗോഡ് 919, പത്തനംതിട്ട 450, ഇടുക്കി 422, വയനാട് 328 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 65 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെയാണ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5879 ആയി.

Read More: കോവിഡ്‌ വാക്സിന്‍ വൈകാനുള്ള കാരണങ്ങള്‍

സംസ്ഥാനത്ത് 72 ഗ്രാമപഞ്ചായത്തുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലാണ്. 300ല്‍ അധികം പഞ്ചായത്തുകളില്‍ 30 ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്. 500 മുതല്‍ 2000 വരെ സജീവ കോവിഡ് കേസുകളുള്ള 57 പഞ്ചായത്തുകൾ സംസ്ഥാനത്തുണ്ട്. കണ്ണൂര്‍, എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുകയാണ്.

Kk Shailaja Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: