Latest News

ശസ്ത്രക്രിയ കഴിഞ്ഞ കുഞ്ഞിനെ കാണാന്‍ ശൈലജ ടീച്ചറെത്തി; ആരോഗ്യനിലയില്‍ പുരോഗതി

കുട്ടിയുടെ മതാപിതാക്കള്‍ സന്തോഷമായി ഇരിക്കുന്നുവെന്നും എത്രയും വേഗം കുട്ടി ആശുപത്രി വിടട്ടെ എന്ന് ആഗ്രഹിക്കുന്നതായും മന്ത്രി പറഞ്ഞു

KK Shailaja Teacher

കൊച്ചി: കേരളം മുഴുവന്‍ ഒരേ മനസോടെ കൈ കോര്‍ത്തപ്പോള്‍ 15 ദിവസം പ്രായമുള്ള കുഞ്ഞിനെ അതിവേഗം മംഗലാപുരത്ത് നിന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിക്കാന്‍ സാധിച്ചു. ഹൃദയത്തിന് ഗുരുതര തകരാറുണ്ടായിരുന്ന കുഞ്ഞിനെ പിന്നീട് ശസ്ത്രക്രിയക്ക് വിധേയമാക്കി. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കുട്ടിയുടെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടിട്ടുണ്ട്.

Read More: ജീവനിലേക്കുള്ള ‘അതിവേഗം’; സംഭവബഹുലം ഈ യാത്ര

ആരോഗ്യമന്ത്രി കെ.കെ.ശൈലജ കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തി കുഞ്ഞിനെ നേരിട്ട് കണ്ടു. ഇന്നലെയായിരുന്നു മന്ത്രി ആശുപത്രിയിലെത്തിയത്. കുട്ടിയുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് കെ.കെ.ശൈലജ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കുട്ടിയുടെ മതാപിതാക്കള്‍ സന്തോഷമായി ഇരിക്കുന്നു എന്നും എത്രയും വേഗം കുട്ടി ആശുപത്രി വിടട്ടെ എന്ന് ആഗ്രഹിക്കുന്നതായും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ഇക്കഴിഞ്ഞ 16-ാം തീയതിയാണ് ഹൃദയത്തിന് ഗുരുതര തകരാറുള്ള 15 ദിവസം പ്രായമായ കുഞ്ഞിനെ കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരത്തെ ശ്രീചിത്രയിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനം. എന്നാൽ, യാത്രാമധ്യേ സർക്കാർ ഇടപെടുകയായിരുന്നു. പിന്നീട്, ചികിത്സാ ചെലവുകൾ സർക്കാർ വഹിക്കാമെന്ന് അറിയിച്ചതോടെ കുഞ്ഞിനെ അമൃതയിൽ പ്രവേശിപ്പിച്ചു.

കാസർകോട് സ്വദേശികളായ സാനിയ-മിത്താഹ് ദമ്പതികളുടെ കുട്ടിയെയാണ് KL 60- J 7739 എന്ന നമ്പർ ആംബുലൻസിൽ കൊണ്ടുവന്നത്. ആരോഗ്യമന്ത്രി കുഞ്ഞിന്റെ മാതാപിതാക്കളുമായി നേരിട്ട് സംസാരിച്ചാണ് അമൃത ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. അമൃത ആശുപത്രിയിൽ ആരോഗ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കിയിട്ടുള്ളതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kk shailaja visits amritha hospital 25 days old baby heart operation

Next Story
ആലപ്പുഴയിലെ വെളിച്ചെണ്ണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം
The moderation of comments is automated and not cleared manually by malayalam.indianexpress.com