എയിംസ് ആവശ്യപ്പെട്ട് കേരളം; കേന്ദ്ര ആരോഗ്യമന്ത്രിയുമായി കെ.കെ.ശൈലജ കൂടിക്കാഴ്ച നടത്തി

നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നിലവിലെ സ്ഥിതിഗതികളെക്കുറിച്ചും കേന്ദ്രമന്ത്രി ചോദിച്ചറിഞ്ഞുവെന്നും കെ.കെ.ശെെലജ

kk shailaja, ie malayalam

ന്യൂഡല്‍ഹി: കേരളത്തില്‍ എയിംസ് വേണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ച് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ദ്ധനുമായി കെ.കെ.ശൈലജ കൂടിക്കാഴ്ച നടത്തി. കോഴിക്കോട് വൈറോളജി ലാബ് വേണമെന്ന ആവശ്യവും ആരോഗ്യമന്ത്രി ഉന്നയിച്ചു. റീജണല്‍ ലാബായി പ്രവര്‍ത്തിക്കാവുന്ന തരത്തിലാണ് ലാബ് വിഭാവനം ചെയ്യുന്നതെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കും എന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കേരളത്തിന് എയിംസ് ലഭിച്ചിട്ടില്ല. കേന്ദ്ര സർക്കാരിന് പലതവണ അപേക്ഷ നൽകിയിട്ടും ഇക്കാര്യത്തിൽ തീരുമാനമുണ്ടായിട്ടില്ല. എയിംസിന്റെ ആവശ്യം വീണ്ടും പരിഗണിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Read More: നിപ; ആരോഗ്യമന്ത്രി ഡല്‍ഹിയിലേക്ക്, മുഖ്യമന്ത്രി കൊച്ചിയിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി

നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നിലവിലെ സ്ഥിതിഗതികളെക്കുറിച്ചും കേന്ദ്രമന്ത്രി ചോദിച്ചറിഞ്ഞുവെന്നും നിപബാധ നിലവില്‍ വിധേയമാണെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി മുന്നോട്ട് പോകുന്നുണ്ടെന്ന കാര്യം മന്ത്രിയെ അറിയിച്ചെന്നും കെ.കെ.ശെെലജ പറഞ്ഞു.

കേരളത്തില്‍ അത്യാധുനിക സൗകര്യങ്ങളുള്ള ഒരു വൈറോളജി ലാബ് സ്ഥാപിക്കണമെന്ന് നേരത്തെ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും വൈറോളജി സെന്ററിന് അനുമതി നല്‍കിയെങ്കിലും അതിന് തക്ക ഫണ്ട കേന്ദ്രം അനുവദിച്ചില്ലെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി അത്യാധുനികമായ ലാബ് സ്ഥാപിക്കാന്‍ കൂടുതല്‍ തുക വേണമെന്നും ലെവല്‍ ത്രീ നിലവാരത്തിലുള്ള ഒരു ലാബ് കേരളത്തില്‍ സ്ഥാപിക്കാന്‍ സഹായം നല്‍കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രിയോട് ആവശ്യപ്പെട്ടതായി സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശെെലജ പറഞ്ഞു.

Read More: ഐസൊലേഷന്‍ വാര്‍ഡിലുള്ള ഏഴു പേര്‍ക്കും നിപയില്ല, നിരീക്ഷണം തുടരും

വനിതാ-ശിശുക്ഷേമ സഹമന്ത്രി സ്മൃതി ഇറാനിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ അംഗനവാടികളെ ഹൈടെക്ക് ആക്കാനുള്ള പദ്ധതി അവതരിപ്പിച്ചതായി മന്ത്രി പറഞ്ഞു. രാജ്യവ്യാപകമായി ഈ പദ്ധതി നടപ്പാക്കാന്‍ താത്പര്യപ്പെടുന്നുവെന്ന് പറഞ്ഞ സ്മൃതി ഇറാനി ഇക്കാര്യത്തില്‍ എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തെന്നും കെ.കെ.ശെെലജ കൂട്ടിച്ചേർത്തു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kk shailaja meets dr harshavardhan kerala needs aims

Next Story
പെരുന്നാള്‍ ആഘോഷത്തിന് ബെംഗളൂരുവിലേക്ക് പോയ വിദ്യാർഥി ട്രെയിനില്‍ നിന്ന് വീണ് മരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com