/indian-express-malayalam/media/media_files/uploads/2018/12/kk-shailaja.jpg)
തിരുവനന്തപുരം: മന്ത്രി കെകെ ശൈലജ വിവാദത്തില്‍. ആര്‍എസ്എസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്താണ് മന്ത്രി വിവാദത്തിലായത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ വിജ്ഞാന്‍ ഭാരതി നടത്തിയ ലോക ആയുര്‍വേദിക് കോണ്‍ഗ്രസിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രി പങ്കെടുത്തത്.
ആരോഗ്യ മേഖലയിലെ ആര്‍എസ്എസ് സംഘടനയാണ് വിജ്ഞാന്‍ ഭാരതി. മറ്റ് സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ സ്വയം വിട്ടു നിന്ന പരിപാടിയിലാണ് കെകെ ശൈലജ പങ്കെടുത്തതെന്നാണ് ആരോപണം. പരിപാടിയുടെ ചിത്രങ്ങളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് വിവാദം ഉടലെടുത്തത്. കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം അടക്കമുള്ളവര്‍ മന്ത്രിയുടെ നിലപാടിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
വിവാദമായതോടെ മന്ത്രി വിശദീകരണവുമായി രംഗത്തെത്തുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പരിപാടിയില്‍ സര്‍ക്കാര്‍ പ്രതിനിധിയായാണ് പങ്കെടുത്തതെന്ന് വിശദീകരണം. കേന്ദ്രത്തിന്റെ പരിപാടിയില്‍ ആര്‍എസ്എസിനെ പങ്കെടുപ്പിക്കുന്നതില്‍ എന്ത് ചെയ്യാനാകുമെന്ന് കെകെ ശൈലജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
17നാണ് പരിപാടി അവസാനിക്കുക. കേന്ദ്ര സര്‍ക്കാരിന്റേയും ഗുജറാത്തിലേയും ആയുഷ് മന്ത്രാലയത്തിന്റേയും ആര്‍എസ്എസ് സംഘടനയായ ലോക ആയുര്‍വേദ ഫൗണ്ടേഷന്റേയും നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. ഗുജറാത്ത് സര്‍വ്വകലാശാലയിലെ കണ്‍വന്‍ഷന്‍ സെന്ററില്‍ ഇന്നലെയായിരുന്നു പരിപാടി നടന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.