Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

ഇത് കെെവിട്ട കളിയാണ്, ജനങ്ങൾ സഹകരിക്കണം; പൂന്തുറയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും ആരോഗ്യമന്ത്രി

തങ്ങൾക്കാവശ്യമായ സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് പൂന്തുറയിൽ നൂറുകണക്കിനു ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു

Poonthura, പൂന്തുറ, Covid 19 Poonthura, കോവിഡ് കേസുകൾ പൂന്തുറയിൽ. Covid-19 Kerala, കോവിഡ്- 19 കേരള, July 7, ജൂലൈ 9, Corona Kerala, Coronavirus Kerala, കൊറോണ വൈറസ്, Pinarayi Vijayan, പിണറായി വിജയൻ, KK Shailaja, കൊറോണ വൈറസ്, coronavirus symptoms, covid 19, കോവിഡ് 19, symptoms of corona,കൊറോണ വൈറസ് ലക്ഷണങ്ങള്‍, coronavirus in india, കൊറോണ വൈറസ് ഇന്ത്യയിൽ, coronavirus in kerala, coronavirus kerala, കൊറോണ വൈറസ് കേരളത്തിൽ, coronavirus news, കൊറോണ വൈറസ് വാർത്തകൾ, coronavirus update, coronavirus latest, coronavirus latest news,കൊറോണ വൈറസ് ലേറ്റസ്റ്റ്, coronavirus malayalam, coronavirus delhi, കൊറോണ വൈറസ് ഡൽഹി, corona death toll, recovery rate, coronavirus mask, കൊറോണ വൈറസ് മാസ്ക്, corona treatment,coronavirus treatment,കൊറോണ ചികിത്സ, coronavirus medicine, corona medicine, കൊറോണ വൈറസ് മരുന്ന്, coronavirus test, corona test, കൊറോണ വൈറസ് പരിശോധന, kozhikode,malappuram, thrissur, kochi, ernakulam, thiruvananthapuram, kannur, kollam, palakkad, kasaragod, kottayam, alappuzha, pathanamthitta, wayanad, covid, കോഴിക്കോട്, മലപ്പുറം, തൃശൂർ, കൊച്ചി, എറണാകുളം, തിരുവനന്തപുരം, കണ്ണൂർ, കൊല്ലം, പാലക്കാട്, കാസർഗോഡ്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, വയനാട്, കോവിഡ്, covid news, കോവിഡ് വാർത്തകൾ, district news, ജില്ലാ വാർത്തകൾ, covid district news, കോവിഡ് ജില്ലാ വാർത്തകൾ, iemalayalam, ഐഇ മലയാളം

തിരുവനന്തപുരം: പൂന്തുറയിൽ ജനങ്ങൾ ഒന്നടങ്കം തെരുവിലിറങ്ങിയ സംഭവത്തിൽ വലിയ വിഷമമുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശെെലജ. സൂപ്പർ സ്‌പ്രെഡ് നടന്ന സ്ഥലമാണ്. സാമൂഹിക അകലം ലംഘിച്ച് ജനങ്ങൾ തെരുവിലിറങ്ങുന്നത് വലിയ അപകടം വരുത്തിവയ്‌ക്കും. ജനങ്ങൾ സർക്കാർ നിർദേശങ്ങളോട് സഹകരിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. തങ്ങൾക്കാവശ്യമായ സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് പൂന്തുറയിൽ നൂറുകണക്കിനു ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.

Read Also: കോവിഡ് വ്യാപനം അതിരൂക്ഷമായ പൂന്തുറയിൽ നിയന്ത്രണങ്ങൾ ലംഘിച്ച് ജനം തെരുവിൽ, വീഡിയോ

“ആന്റിജൻ ടെസ്റ്റിനെതിരെ ചില വ്യാജ പ്രചരണങ്ങൾ നടക്കുന്നുണ്ട്. വേഗത്തിൽ ഫലം അറിയാൻ വേണ്ടിയാണ് ആന്റിജൻ ടെസ്റ്റ് നടത്തുന്നത്. സാധ്യമായ എല്ലാ വഴികളിലൂടെയും കോവിഡ് പ്രതിരോധിക്കാനാണ് ശ്രമിക്കുന്നത്. സംരക്ഷണ വിലക്ക് ലംഘിച്ച് ജനങ്ങൾ പുറത്തിറങ്ങുന്നത് വലിയ അപകടത്തിനു കാരണമാകും. ഇതൊരു തമാശ കളിയല്ല. കെെവിട്ട കളിയാണ്. പ്രളയസമയത്തെല്ലാം കേരളത്തിനുവേണ്ടി മുന്നിൽ നിന്നവരാണ് പൂന്തുറക്കാർ. അതുകൊണ്ട് ഇങ്ങനെയൊരു പ്രതിസന്ധി സമയത്ത് പൂന്തുറയെ ചേർത്തുപിടിക്കേണ്ടത് കേരളത്തിന്റെ മുഴുവൻ കടമയാണ്. പൂന്തുറയിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാൻ ശ്രമിക്കും. ജനങ്ങൾ പരമാവധി സഹകരിക്കണം” ആരോഗ്യമന്ത്രി പറഞ്ഞു.

പൂന്തുറയിൽ ഏർപ്പെടുത്തിയിരിക്കുന്നത് അനാവശ്യ നിയന്ത്രണങ്ങളാണെന്നും രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭിക്കുന്നില്ലെന്നും ആരോപിച്ചാണ് ജനങ്ങൾ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്. നാട്ടുകാർ പൊലീസ് ജീപ്പ് തടഞ്ഞുവച്ചു. സ്‌ത്രീകളും കുട്ടികളുമടക്കം നൂറിലേറെ പേർ തെരുവിൽ പ്രതിഷേധിക്കുകയാണ്. ഇത് രോഗവ്യാപന സാധ്യത വർധിപ്പിക്കും.

വി.എസ്.ശിവകുമാറിനെതിരെ സിപിഎം

പൂന്തുറയിൽ സംഘർഷം ഉണ്ടായതിനു പിന്നിൽ കോൺഗ്രസ് നേതാവും എംഎൽഎയുമായ വി.എസ്.ശിവകുമാറും ഒരു വിഭാഗം കോൺഗ്രസ് നേതാക്കന്മാരും നടത്തുന്ന കള്ള പ്രചാരവേലയാണെന്ന്‌ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രസ്‌താവനയിൽ പറഞ്ഞു.

രണ്ടു ദിവസമായി ബോധപൂർവമായ കള്ളപ്രചരണമാണ് ഇവർ നടത്തുന്നത്. കോവിഡ് രോഗികളുടെ എണ്ണം മനഃപൂർവം പെരുപ്പിച്ചു കാണിക്കുന്നു എന്നാണ് വി.എസ്.ശിവകുമാറിന്റെ വാദം. ആളുകൾ ഏറ്റവും കൂടുതൽ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് രോഗപ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാൻ വേണ്ടി ബോധപൂർവം നടത്തുന്ന നീക്കമാണിതെന്ന് സിപിഎം ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനയിൽ പറഞ്ഞു.

ജനങ്ങൾക്കിടയിൽ രോഗം വ്യാപിച്ചാലും വേണ്ടില്ല തങ്ങളുടെ കുത്സിതമായ രാഷ്ട്രീയ അജണ്ട നടപ്പാക്കുക എന്ന ഹീനമായ പരിശ്രമമാണ് ശിവകുമാറും സംഘവും നടത്തുന്നത്. സോഷ്യൽ മീഡിയ വഴി യാതൊരു അടിസ്ഥാനവുമില്ലാത്ത കള്ള പ്രചരണമാണ് ഇവർ ജനങ്ങൾക്കിടയിൽ ഇളക്കിവിട്ട് പരിഭ്രാന്തി സൃഷ്ടിക്കാൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നത്. നാടിനെ തകർക്കാൻ ശ്രമിക്കുന്ന ഇക്കൂട്ടരുടെ പ്രവൃത്തിയെക്കുറിച്ച് ബന്ധപ്പെട്ടവർ ഗൗരവമായി അന്വേഷിച്ച് നടപടിയെടുക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

പ്രതിഷേധിക്കുന്നവര്‍ പറയുന്നത്

ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ അനുവദിക്കുന്നില്ല. പൂന്തുറയില്‍ നിന്നുള്ളവരെ പല കടകളിലും പ്രവേശിപ്പിക്കാത്ത സാഹചര്യം. പൂന്തുറ വാര്‍ഡില്‍ അവശ്യ സാധനങ്ങള്‍ ലഭിക്കുന്നില്ല. പൂന്തുറയിലെ കണക്കുകള്‍ പെരുപ്പിച്ച് കാണിച്ച് ഭയപ്പെടുത്തുന്നു. സമീപപ്രദേശങ്ങളില്‍ നടക്കുന്ന കോവിഡ് പരിശോധനയുടെ ഫലം പൂന്തുറയുടെ പേരില്‍ എഴുതി ചേര്‍ക്കുന്നു.

Read Also: “കൊറോണ കൊണ്ട് മരിക്കില്ല, ജനം പട്ടിണി കിടന്ന് മരിക്കും”: പൂന്തുറ കൗണ്‍സിലര്‍

പൂന്തുറയില്‍ നിന്നുള്ളവര്‍ക്ക് ആശുപത്രികളില്‍ ചികിത്സ നിഷേധിക്കുന്നു. പൂന്തുറയില്‍ നിന്നുള്ള ഒരു ഗര്‍ഭിണിക്ക് ചികിത്സ നിഷേധിക്കപ്പെട്ടു. ക്വാറന്റെെനിൽ കഴിയുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഇല്ല. ബാത്‌റൂം സൗകര്യമടക്കം ലഭിക്കാത്ത സാഹചര്യം. ആണുങ്ങളെയും പെണ്ണുങ്ങളെയും ഒരേ ക്വാറന്റെെൻ കേന്ദ്രത്തിൽ പാർപ്പിക്കുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kk shailaja about poonthura issue covid 19 triple lock down

Next Story
സ്വർണക്കടത്ത് കേസ്: സ്വപ്‌ന സുരേഷിനെതിരെ യുഎപിഎ ചുമത്തി പ്രതിചേർത്തതായി എൻഐഎSwapna Suresh, Gold Smuggling, സ്വർണക്കടത്ത് കേസ്, Thiruvanathapuram Gold Smuggling, തിരുവനന്തപുരം സ്വർണക്കടത്ത്, സ്വപ്ന സുരേഷ്, IE Malayalam, ഐഇ​ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com