ടിപിയുടെ മകനെ കൊല്ലുമെന്ന് കത്ത്; വധഭീഷണിയിൽ പതറില്ലെന്ന് രമ

കെ.കെ.രമയുടെയും എന്‍.വേണുവിന്‍റെയും വീടുകളില്‍ സുരക്ഷ ശക്തമാക്കി

kk rama, rmp, ie malayalam

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്റെ മകനേയും ആർഎംപി സംസ്ഥാന സെക്രട്ടറി എൻ.വേണുവിനേയും വധിക്കുമെന്ന് ഭീഷണിക്കത്ത്. കെ.കെ.രമ എംഎൽഎയുടെ ഓഫീസ് വിലാസത്തിലാണ് ഭീഷണിക്കത്ത് കിട്ടിയത്.

ചാനൽ ചർച്ചയിൽ ഷംസീറിനെതിരെ ഒന്നും പറയരുതെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മുന്നറിയിപ്പ് നൽകിയിട്ടും അനുസരിക്കാത്തതാണ് ചന്ദ്രശേഖരനെ കൊല്ലാൻ കാരണമെന്ന് കത്തിലുണ്ട്. ചന്ദ്രശേഖരനെ 51 വെട്ടാണ് വെട്ടിയതെങ്കിൽ വേണുവിനെ 100 വെട്ട് വെട്ടുമെന്നും കത്തിൽ പറയുന്നു. ടി.പി. ചന്ദ്രശേഖരൻ 2012 മേയ് നാലിനാണ് കൊല്ലപ്പെട്ടത്.

സംഭവത്തിൽ എൻ.വേണു വടകര എസ്‌പിക്ക് പരാതി നൽകി. വടകര പൊലീസ് കേസെടുത്തിട്ടുണ്ട്. കെ.കെ.രമയുടെയും എന്‍.വേണുവിന്‍റെയും വീടുകളില്‍ സുരക്ഷ ശക്തമാക്കി. ആര്‍എംപി ഓഫീസിലും കാവല്‍ ഏര്‍പ്പെടുത്തുമെന്ന് എസ്‌പി ഡോ. ശ്രീനിവാസ് അറിയിച്ചു.

Read More: മഴ തുടരുന്നു; ഇന്ന് മൂന്ന് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

അതേസമയം, വധഭീഷണിയിൽ പതറില്ലെന്ന് കെ. കെ. രമ വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kk rema says son of tp chandrasekharan will be murdered threatening letter533674

Next Story
Kerala Bhagyamithra BM 6 Lottery Result: ഭാഗ്യമിത്ര BM 6 ലോട്ടറി നറുക്കെടുപ്പ് ഫലം അറിയാംkerala lottery, kerala lottery results, kerala lottery result 2021, kerala bhagyamithra lottery, kerala bhagyamithra lottery results, kerala bhagyamithra lottery result, kerala bhagyamithra lottery prize, kerala bhagyamithra lottery prize money, kerala bhagyamithra lottery monthly, kerala bhagyamithra lottery, kerala lottery news, kerala lottery result, Bhagyamithra monthly lottery, Bhagyamithra monthly lottery price, Bhagyamithra monthly lottery results, Bhagyamithra lottery, Bhagyamithra lottery rate, Bhagyamithra lottery price, Bhagyamithra lottery draw date, kerala Bhagyamithra result, kerala Bhagyamithra lottery result, kerala lottery results Bhagyamithra, Bhagyamithra result, ഭാഗ്യമിത്ര ലോട്ടറി, ഭാഗ്യമിത്ര നറുക്കെടുപ്പ്, ഭാഗ്യമിത്ര നവംബർ 2020, ഭാഗ്യമിത്ര November 2020 result, ഭാഗ്യമിത്ര result, ഭാഗ്യമിത്ര, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com