ന്യൂഡൽഹി: സംസ്ഥാനത്ത് റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടിക്കെതിരായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് എകെജി ഭവന് മുന്നിൽ ധർണ്ണ. കെ.കെ.രമയുടെ നേതൃത്വത്തിലാണ് ആർഎംപി പ്രവർത്തകർ സിപിഎം കേന്ദ്ര ആസ്ഥാനത്തിന് മുന്നിൽ സമരം നടത്തുന്നത്. വടകരയിൽ പാർട്ടി പ്രവർത്തകർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ചാണ് ധർണ്ണ.

“സംസ്ഥാനത്ത് സിപിഎമ്മിന്റെ തേർവാഴ്ചയാണ് നടക്കുന്നത്. 2008 ൽ സ്ഥാപിതമായ പാർട്ടിയാണ് ആർഎംപി. അന്ന് മുതൽ ഇന്നു വരെ കേരളത്തിൽ ആർഎംപിയ്ക്ക് സമാധാനമായി പ്രവർത്തിക്കാനുളള സാഹചര്യം ഉണ്ടായിട്ടില്ല. സിപിഎം പ്രവർത്തകരും ക്രിമിനലുകളും നിരന്തരം പാർട്ടി പ്രവർത്തകരെ ആക്രമിക്കുകയാണ്”, കെ.കെ.രമ പറഞ്ഞു.

“ഒഞ്ചിയത്ത് ഞങ്ങളുടെ ഓഫീസുകൾ ആക്രമിക്കപ്പെടുകയാണ്. പാർട്ടി പ്രവർത്തകരുടെ വീടുകൾ ആക്രമിക്കപ്പെടുകയാണ്. ഫാസിസമാണ് കേരളത്തിൽ നടക്കുന്നത്. ഈ സാഹചര്യത്തെ കുറിച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും പ്രകാശ് കാരാട്ടിനും വൃന്ദ കാരാട്ടിനും എന്താണ് പറയാനുളളതെന്ന് ഞങ്ങൾക്കറിയണം”, കെ.കെ.രമ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.