scorecardresearch

നിയമസഭാ കയ്യാങ്കളി: കെ കെ ലതികയെ മര്‍ദിച്ചെന്ന പരാതിയിൽ മുന്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കെതിരെ വാറന്റ്

ബജറ്റ് അവതരണം തടയാന്‍ ഇടത് എംഎല്‍എമാര്‍ പ്രതിഷേധിച്ചപ്പോള്‍ യുഡിഎഫ് എംഎല്‍എമാര്‍ പ്രതിരോധിച്ചിരുന്നു

ബജറ്റ് അവതരണം തടയാന്‍ ഇടത് എംഎല്‍എമാര്‍ പ്രതിഷേധിച്ചപ്പോള്‍ യുഡിഎഫ് എംഎല്‍എമാര്‍ പ്രതിരോധിച്ചിരുന്നു

author-image
WebDesk
New Update
K K LATHIAKA

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കിടെ, അന്നത്തെ കുറ്റ്യാടി എം എല്‍ എ കെ കെ ലതികയെ മര്‍ദിച്ചെന്ന കേസില്‍ കോണ്‍ഗ്രസിലെ രണ്ട് മുന്‍ എം എല്‍ എമാര്‍ക്കെതിരെ വാറന്റ്. എം എ വാഹിദ്, എ ടി ജോര്‍ജ് എന്നിവര്‍ക്കെതിരെ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.

Advertisment

2015 മാര്‍ച്ച് 13ന് അന്ന് ധനമന്ത്രി ആയിരുന്ന കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ ഇടത് എംഎല്‍എമാര്‍ സഭയ്ക്കുള്ളില്‍ നടത്തിയ പ്രതിഷേധം കയ്യാങ്കളിയിലേക്കെത്തിയതിനിടെയാണ് കുറ്റ്യാടി എംഎല്‍എ ആയിരുന്ന ലതികയ്ക്ക് മര്‍ദ്ദനമേറ്റത്. കേസില്‍ ഇരുവരോടും ഹാജരാകണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും എത്താത്തിനെ തുടര്‍ന്നാണ് വാറണ്ട്.

ബജറ്റ് അവതരണം തടയാന്‍ ഇടത് എംഎല്‍എമാര്‍ പ്രതിഷേധിച്ചപ്പോള്‍ യുഡിഎഫ് എംഎല്‍എമാര്‍ പ്രതിരോധിച്ചിരുന്നു. ഇതിനിടെ പ്രതിരോധം മറികടന്ന് മുന്നോട്ട് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് കെകെ ലതികയ്ക്ക് മര്‍ദ്ദനമേറ്റത് എന്നാണ് കേസ്. എം.എ വാഹിദ് കഴക്കൂട്ടത്തേയും എ.ടി ജോര്‍ജ് പാറശ്ശാലയില്‍ നിന്നുമുള്ള എംഎല്‍എമാരായിരുന്നു. ഇരുവരും സിറ്റിങ് മണ്ഡലങ്ങളില്‍ 2021ല്‍ തോല്‍ക്കുകയും ചെയ്തിരുന്നു.

Advertisment

അതേസമയം നിയമസഭാ കയ്യാങ്കളി കേസില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയടക്കം അഞ്ച് പ്രതികള്‍ കുറ്റം നിഷേധിച്ചു. എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ഹാജരായില്ല. വിചാരണ ആരംഭിക്കുന്നതിന്റെ ഭാഗമായി കുറ്റപത്രം വായിച്ചു കേള്‍പ്പിക്കാന്‍ പ്രതികള്‍ ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

മുന്‍ മന്ത്രിയും എം എല്‍ എയുമായ കെ ടി ജലീല്‍, മുന്‍ എം എല്‍ എമാരായ കെ അജിത്, സി കെ സദാശിവന്‍, കെ കുഞ്ഞമ്മദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. പൊതുമുതല്‍ നശിപ്പിക്കല്‍, അതിക്രമിച്ചു കയറല്‍, നാശനഷ്ടങ്ങള്‍ വരുത്തല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. നിയമസഭയിലുണ്ടായ സംഘര്‍ഷത്തില്‍ 2.2 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കുറ്റപത്രം.

Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: