പതിവ് തെറ്റിക്കാതെ ഗാനഗന്ധർവൻ എത്തി; പിതാവിന് നൽകിയ വാഗ്ദാനം പാലിക്കാൻ

മട്ടാഞ്ചേരി: പിതാവിന് നൽകിയ വാഗ്ദാനം നിറവേറ്റാൻ ഇക്കുറിയും ഗാനഗന്ധർവൻ കെ ജെ യേശുദാസ് ഫോർട്ട് കൊച്ചിയിലെത്തി. ജന്മനട്ടിലെ അധികാരി വളപ്പ് കപ്പേളയിൽ വി. യൗസേപ്പിതാവി​​​ന്റെ വണക്കമാസ തിരുനാളി​​​ന്റെ നേര്‍ച്ചസദ്യ വിളമ്പാനാണ് ഇക്കുറിയും പതിവ് തെറ്റിക്കാതെ യേശുദാസെത്തിയത്. പിതാവ് അഗസ്​റ്റിൻ ഭാഗവതരും കൂട്ടാളികളുമൊരുക്കിയ സംഗീതവിരുന്നിൽ പങ്കെടുത്ത യേശുദാസിനോട് പിതാവി​​​ന്റെ നിർദേശമായിരുന്നു വണക്കമാസ സംഗീതാർച്ചന അധികാരി വളപ്പിലുള്ള യൗസേപ്പിതാവിന്റെ കപ്പേളയില്‍ നടത്തണമെന്നത്. 67 വര്‍ഷമായി യേശുദാസ് ഈ വാക്ക് പാലിച്ചുവരുകയാണ്. നേർച്ച സദ്യയ്ക്ക് പുറമെ വൈകിട്ട് സംഗീതാർച്ചനയും നടത്തി യേശുദാസ്.

മട്ടാഞ്ചേരി: പിതാവിന് നൽകിയ വാഗ്ദാനം നിറവേറ്റാൻ ഇക്കുറിയും ഗാനഗന്ധർവൻ കെ ജെ യേശുദാസ് ഫോർട്ട് കൊച്ചിയിലെത്തി. ജന്മനട്ടിലെ അധികാരി വളപ്പ് കപ്പേളയിൽ വി. യൗസേപ്പിതാവി​​​ന്റെ വണക്കമാസ തിരുനാളി​​​ന്റെ നേര്‍ച്ചസദ്യ വിളമ്പാനാണ് ഇക്കുറിയും പതിവ് തെറ്റിക്കാതെ യേശുദാസെത്തിയത്.

പിതാവ് അഗസ്​റ്റിൻ ഭാഗവതരും കൂട്ടാളികളുമൊരുക്കിയ സംഗീതവിരുന്നിൽ പങ്കെടുത്ത യേശുദാസിനോട് പിതാവി​​​ന്റെ നിർദേശമായിരുന്നു വണക്കമാസ സംഗീതാർച്ചന അധികാരി വളപ്പിലുള്ള യൗസേപ്പിതാവിന്റെ കപ്പേളയില്‍ നടത്തണമെന്നത്. 67 വര്‍ഷമായി യേശുദാസ് ഈ വാക്ക് പാലിച്ചുവരുകയാണ്. നേർച്ച സദ്യയ്ക്ക് പുറമെ വൈകിട്ട് സംഗീതാർച്ചനയും നടത്തി യേശുദാസ്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kj yesudas fort kochi father st joseph feast

Next Story
കടമ്മനിട്ട പുരസ്‌കാരം സുഗതകുമാരിക്ക് സമ്മാനിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com