scorecardresearch

കിറ്റെക്സ് തൊഴിലാളി അതിഅക്രമം: 26 പേർ കൂടി അറസ്റ്റിൽ

അക്രമവുമായി ബന്ധപ്പെട്ട് ഇന്നലെ 156 പേരെ കസ്റ്റഡിയിലെടുത്തിരുന്നു

കിറ്റെക്സ് തൊഴിലാളി അതിഅക്രമം: 26 പേർ കൂടി അറസ്റ്റിൽ
പ്രതീകാത്മക ചിത്രം

കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്സിലെ അതിഥി തൊഴിലാളികൾ പൊലീസിനെ ആക്രമിച്ച കേസിൽ 26 പേർ കൂടി അറസ്റ്റിൽ. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 50 ആയി. പ്രതികളെ കോടതിയിൽ ഹാജരാക്കും. വധശ്രമം, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്.

അക്രമവുമായി ബന്ധപ്പെട്ട് ഇന്നലെ 156 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് വാഹനങ്ങൾ കത്തിച്ചതടക്കമുള്ള ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. പെരുമ്പാവൂർ എഎസ്‍പി അനൂജ് പാലിവാലിന്റെ നേതൃത്വത്തിൽ 19 അംഗ സംഘമാണ് കേസ് അന്വേഷിക്കുക.

കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയുണ്ടായ സംഘര്‍ഷം പിന്നീട് അന്വേഷിക്കാനെത്തിയ പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും നേരെ വ്യാപിക്കുകയായിരുന്നു. ക്രിസ്മസ് കരോൾ നടത്തുന്നതിനെച്ചൊല്ലി കിറ്റെക്സിന്റെ ലേബർ കാമ്പിൽ തൊഴിലാളികൾ തമ്മിൽ തർക്കമായി. മദ്യലഹരിയിൽ തൊഴിലാളികൾ തമ്മിൽ തല്ലി. പൊലീസ് എത്തിയതോടെ അക്രമം അവർക്കു നേരെയായി. പൊലീസ് ജീപ്പിന് തൊഴിലാളികള്‍ തീയിട്ടു.

ക്രിസ്മസ് ആഘോഷത്തിനിടെ മദ്യപിച്ച തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് വലിയ ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് ഉദ്യോഗസ്ഥരെത്തിയ ജീപ്പ് നൂറോളം തൊഴിലാളികള്‍ ചേര്‍ന്ന് തകര്‍ക്കുകയായിരുന്നു. പിന്നാലെയെത്തിയ കുന്നത്തുനാട് പൊലീസിന്റെ ജീപ്പാണ് തൊഴിലാളികള്‍ ചേര്‍ന്ന് കത്തിച്ചത്.

Read More: കിഴക്കമ്പലം സംഘര്‍ഷം: പെരുമ്പാവൂർ എഎസ്‍പിയുടെ നേതൃത്വത്തിൽ 19 അംഗ സംഘം അന്വേഷിക്കും

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kizhakkambalam violence 26 people more arrested

Best of Express