മാധ്യമപ്രവർത്തകയ്ക്കുനേരെ കയ്യേറ്റം; കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസ്

പ്രസിഡന്റ് ജിന്‍സി അജി, പഞ്ചായത്ത് അംഗം ഹാഫിസ് ഹൈദ്രോസ് എന്നിവരുടെ നേതൃത്വത്തിൽ കയ്യേറ്റം ചെയ്തുവെന്നാണു പരാതി

Journalist attacked, Women journalist attacked, മാധ്യമപ്രവർത്തകയ്‌ക്കെതിരെ ആക്രമണം, Riya Mathews, റിയ മാത്യൂസ്,  Twenty-20 Kizhakkambalam, ട്വന്റി-20 കിഴക്കമ്പലം, Kizhakkambalam gramapanchayath, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, Kunnathunad, കുന്നത്തുനാട്, malayalam news, മലയാളം വാർത്തകൾ, latest malayalam news, kerala news, കേരള വാർത്തകൾ, today malayalam news, ഇന്നത്തെ മലയാളം വാർത്തകൾ, latest malayalam news today, മലയാളം ഓൺലൈൻ വാർത്തകൾ, malayalam online news, online malayalam news, today breaking news malayalam, ie malayalam, ഐഇ മലയാളം

കൊച്ചി: കിഴക്കമ്പലം ഗ്രാമപഞ്ചായത്തിനെക്കുറിച്ച് വാര്‍ത്ത ശേഖരിക്കാന്‍ പോയ മാധ്യമ സംഘത്തിനുനേരെ കയ്യേറ്റം. കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഏഷ്യാവില്‍ മലയാളം വെബ് സൈറ്റിലെ മള്‍ട്ടി മീഡിയ പ്രൊഡ്യൂസര്‍ റിയ മാത്യൂസിനും ക്യാമറാമാന്‍ രാഹില്‍ ഹരിക്കും നേരെയാണ് കയ്യേറ്റമുണ്ടായത്.

തിങ്കളാഴ്ച ഉച്ചയോടെ പഞ്ചായത്ത് ഓഫീസില്‍ വച്ച് മുന്‍ പ്രസിഡന്റും ട്വന്റി 20 അംഗമായിരുന്ന കെ വി ജേക്കബ്ബുമായി സംസാരിക്കുന്നതിനിടെ ഇപ്പോഴത്തെ പ്രസിഡന്റ് ജിന്‍സി അജി, പഞ്ചായത്ത് അംഗം ഹാഫിസ് ഹൈദ്രോസ് എന്നിവരുടെ നേതൃത്വത്തിൽ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നു റിയ കുന്നത്തുനാട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ക്യാമറയിലെ ദൃശ്യങ്ങള്‍ ബലമായി നീക്കം ചെയ്യിക്കാൻ അക്രമികള്‍ ശ്രമിച്ചു. പഞ്ചായത്ത് ഭരണത്തിനെതിരെ വാര്‍ത്ത ചെയ്യാനാണെത്തിയതെങ്കില്‍ അനുവദിക്കില്ലെന്നു പറഞ്ഞ അക്രമികള്‍ പിടിച്ചുതള്ളിയതായും ക്യാമറ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചതായും പരാതിയിൽ പറയുന്നു.

Read Also: കർത്താവേ എന്ന് വിളിച്ചുള്ള ആ കരച്ചിൽ നെഞ്ചിലാ പതിച്ചത്: ‘ട്രാന്‍സി’ലെ മാലാഖക്കുഞ്ഞിനോപ്പം വിനായകന്‍, ചിത്രങ്ങള്‍

പഞ്ചായത്ത് പ്രസിഡന്റും മറ്റ് നാലോളം പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്നാണ് മാധ്യമ സംഘത്തെ ആക്രമിച്ചതെന്ന് ജേക്കബ് ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളയത്തോട് പറഞ്ഞു. ഗുണ്ടാരാജാണ് പഞ്ചായത്തില്‍ നിലനില്‍ക്കുന്നത്. അരമണിക്കൂറോളം നേരം മാധ്യമ സംഘത്തെ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തി. ദൃശ്യങ്ങള്‍ നീക്കം ചെയ്യിക്കാന്‍ ശ്രമിച്ചു. പൊലീസെത്തിയാണ് ഇരുവരേയും രക്ഷപ്പെടുത്തിയതെന്നും ജേക്കബ് പറഞ്ഞു.

“ഞാനുമായി സംസാരിച്ചശേഷം പുറത്തിറങ്ങിയ സംഘം ഓഫീസിലെ ഹാജര്‍നില രേഖപ്പെടുത്തിയ ബോര്‍ഡ് ചിത്രീകരിക്കാന്‍ ശ്രമിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്,” ജേക്കബ് പറഞ്ഞു.

റിയയുടെ പരാതിയില്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരേയും ജിന്‍സി അജിയ്‌ക്കെതിരേയും പഞ്ചായത്ത് അംഗം ഹാഫിസ് ഹൈദ്രോസിനെതിരെയും കേസെടുത്തതായി കുന്നത്തുനാട് എസ്എച്ച്ഒ വി ടി ഷാജന്‍ പറഞ്ഞു. കയ്യേറ്റത്തിനും തടഞ്ഞുവച്ചത്തിനും അസഭ്യം വിളിച്ചതിനുമാണു കേസെടുത്തത്.

പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ പരാതി പ്രകാരം പൊലീസ് റിയയ്ക്കും രാഹുലിനുമെതിരെയും കേസെടുത്തിട്ടുണ്ട്. പ്രസിഡന്റിന്റെയോ സെക്രട്ടറിയുടെയോ അനുമതിയില്ലാതെ ഓഫീസില്‍ കയറി വനിതാ അംഗങ്ങളുടെയും മറ്റും വീഡിയോ ചിത്രീകരിച്ചുവെന്നാണ് പരാതി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kizhakkambalam twenty 20 journalist riya mathews attacked police case

Next Story
സ്വര്‍ണക്കടത്ത്: രണ്ട് കസ്റ്റംസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നു നീക്കിTwo customs officers removed from Service, രണ്ടു കസ്റ്റംസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നു നീക്കി,Gold Smuggling cases against customs officers, കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ സ്വർണക്കടത്ത് കേസ്, Customs superintendent removed from service,കസ്റ്റംസ് സൂപ്രണ്ടിനെ സര്‍വീസില്‍നിന്നു നീക്കി, Customs inspector removed from service, ,കസ്റ്റംസ് ഇൻസ്പെക്ടറെ സര്‍വീസില്‍നിന്നു നീക്കി, Gold Smuggling case against customs superintendent, ,കസ്റ്റംസ് സൂപ്രണ്ടിനെതിരെ സ്വർണക്കടത്ത് കേസ്, Gold Smuggling case against customs inspector, കസ്റ്റംസ് ഇൻസ്പെക്ടർക്കെതിരെ സ്വർണക്കടത്ത് കേസ്, malayalam news, മലയാളം വാർത്തകൾ, latest malayalam news, kerala news, കേരള വാർത്തകൾ, today malayalam news, ഇന്നത്തെ മലയാളം വാർത്തകൾ, latest malayalam news today, മലയാളം ഓൺലൈൻ വാർത്തകൾ, malayalam online news, online malayalam news, today breaking news malayalam, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com