Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

തെലങ്കാനയിൽ 1000 കോടിയുടെ നിക്ഷേപ പദ്ധതിയുമായി കിറ്റക്സ്

1,000 കോടിയുടെ പ്രാരംഭ നിക്ഷേപമാണ് കിറ്റക്സ് നടത്തുന്നതെന്ന് തെലങ്കാന വ്യവസായ മന്ത്രി കെ താരക റാവു അറിയിച്ചു

Kitex Tamil Nadu, കിറ്റക്സ്, kitex, kitex garments, സാബു ജേക്കബ്, sabu m jacob, twenty 20, twenty 20 kizhakkambalam, kitex new projects, ie malalayalam

കൊച്ചി/ഹൈദരാബാദ്: തെലങ്കാനയിൽ കിറ്റക്സ് 10,00 കോടി രൂപയുടെ നിക്ഷേപം നടത്തും. തെലങ്കാന വ്യവസായ മന്ത്രി കെ താരക റാവു ആണ് ഇക്കാര്യം അറിയിച്ചത്. വാറങ്കലിലെ കാകടിയ മെഗാ ടെക്സ്റ്റൈൽ പാർക്കിലാണ് കിറ്റക്സിന്റെ നിക്ഷേപ പദ്ധതി വരുന്നതെന്നും മന്ത്രി അറിയിച്ചു.

“ലോകത്തെ രണ്ടാമത്തെ വലിയ കുട്ടികളുടെ വസ്ത്ര നിർമ്മാതാക്കളായ കിറ്റെക്സ് ഗ്രൂപ്പിന്റെ സംസ്ഥാനത്തേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ട്. 1,000 കോടിയുടെ പ്രാരംഭ നിക്ഷേപത്തോടെയാണ് അവർ തെലങ്കാനയിലേക്ക് വരുന്നത്. അവർ തങ്ങളുടെ ഫാക്ടറികൾക്കായി വാറങ്കലിലെ കെ‌എം‌ടി‌പി തിരഞ്ഞെടുത്തു. പെട്ടെന്നുള്ള തീരുമാനത്തിൽ കിറ്റക്സ് ഗ്രൂപ്പിന്റെ എംഡി ശ്രീ സാബു എം ജേക്കബിനോട് എന്റെ നന്ദി അറിയിക്കുന്നു,” റാവു ട്വീറ്റ് ചെയ്തു.

കിറ്റക്സ് പ്രതിനിധി സംഘം തെലുങ്കാനയി വ്യവസായ മന്ത്രിയുമായും ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കിറ്റക്സ് എംഡി സാബു ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെലങ്കാനയിലെത്തിയത്.

കേരളം വിട്ട് പോകുന്നത് ഇഷ്ടമുണ്ടായിട്ടല്ലെന്നും തന്നെ ചവിട്ടിപ്പുറത്താക്കുകയായിരുന്നുവെന്നും സാബു ജേക്കബ് യാത്ര തിരിക്കുന്നതിന് മുൻപ് പറഞ്ഞിരുന്നു. ഒരു വ്യവസായിക്ക് വേണ്ടത് മനഃസമാധാനമാണ്. എനിക്ക് കിട്ടാത്തതും അതാണ്. ഒരു മൃഗത്തെ പോലെ എന്നെ വേട്ടയാടി. 45 ദിവസം ഒരാളും തിരിഞ്ഞുനോക്കിയില്ലെന്നും സാബു ജേക്കബ് പറഞ്ഞു.

Read More: കിറ്റെക്സിനോട് സർക്കാർ പ്രതികാരം തീർക്കുന്നു; കോവിഡ് കണക്ക് മറച്ചുവച്ചാൽ ഒന്നാമതാകില്ല: കെ. സുരേന്ദ്രൻ

ഞാന്‍ 3500 കോടി രൂപയുടെ നിക്ഷേപം ഉപേക്ഷിക്കുന്നുവെന്ന് പറഞ്ഞിട്ടു പോലും ആരും തിരിഞ്ഞു നോക്കിയില്ല. സംസ്ഥാന സർക്കാരിൽനിന്ന് ഒരാൾ പോലും എന്നെ വിളിച്ചിട്ടില്ല. പക്ഷേ ഒന്‍പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എന്നെ വിളിച്ചു. തെലങ്കാന സർക്കാർ ചർച്ചയ്ക്ക് വരാനായി പ്രൈവറ്റ് ജെറ്റ് അയച്ചിരിക്കുന്നു. നമ്മുടെ അന്യ സംസ്ഥാനങ്ങൾ അതിവേഗം മാറി. പക്ഷേ, കേരളം ഇപ്പോഴും 5 വർഷം പിന്നിലാണെന്ന് അദ്ദേഹം പറഞ്ഞു.

ഇത് എന്റെ മാത്രം പ്രശ്നമായിട്ട് കരുതരുത്. ഇവിടെ പഠിച്ചിറങ്ങുന്ന ചെറുപ്പക്കാരുടെ പ്രശ്‌നമാണ്. സർക്കാരിന്റെ ചിന്താഗതിയിൽ മാറ്റം വന്നില്ലെങ്കിൽ കേരളം വലിയൊരു ആപത്തിലേക്ക് പോകും. എനിക്കൊന്നും സംഭവിക്കാനില്ല, കാരണം ഇന്ത്യയിലെ ഏത് സംസ്ഥാനത്തോ ഏത് രാജ്യത്തോ പോയി എനിക്ക് ബിസിനസ് ചെയ്യാം. കേരളത്തില്‍ ഒട്ടനവധി വ്യവസായികള്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. കേരളത്തില്‍ ഇനിയൊരു വ്യവസായിക്കും ഇതുപോലെ ഒരു അനുഭവം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കിറ്റക്സ് എംഡി നടത്തിയ ആട്ടിപ്പായിച്ചു എന്ന ആരോപണം ദൗര്‍ഭാഗ്യകരമാണെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. അദ്ദേഹം അങ്ങനെ പറയാന്‍ പാടില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. അവര്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്രമുണ്ടെന്നും എന്നാൽ ഇത്തരം ഒരു പ്രചാര വേലയ്ക്ക് മുമ്പ് സർക്കാരിന് ഒരു അവസരം നല്‍കണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

കിറ്റക്‌സ്‌ കമ്പനിക്കെതിരെ എംഎൽഎമാർ പരാതി നൽകിയെന്നത്‌ പ്രതിപക്ഷനേതാവ്‌ വി ഡി സതീശൻ പറഞ്ഞു. കടമ്പ്രയാർ മലീനീകരണമാണ്‌ എംഎൽഎമാർ പ്രധാനമായും പരാതിയിൽ ഉന്നയിച്ചത്. ജനപ്രതിനിധികളുശട പരാതി ലഭിച്ചാൽ സർക്കാർ പരിശോധന നടത്തുന്നത്‌ സ്വാഭാവിക നടപടിയാണ്‌. അതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞവര്‍ഷം ജനുവരില്‍ കൊച്ചിയില്‍ നടന്ന അസെന്‍ഡ് ആഗോള നിക്ഷേപക സംഗമത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ഒപ്പുവച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍നിന്നു പിന്മാറുന്നതായി കിറ്റെക്‌സ് ചെയര്‍മാന്‍ സാബു ജേക്കബ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി നടത്തുന്ന പരിശോധനകളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

20,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന അപ്പാരല്‍ പാര്‍ക്കും കൊച്ചി, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിലായി അറന്നൂറോളം പുതുസംരംഭകര്‍ക്ക് അവസരമൊരുക്കുന്നതും അയ്യായിരം പേര്‍ക്കു വീതം തൊഴില്‍ ലഭിക്കുന്നതുമായ മൂന്ന് വ്യവസായ പാര്‍ക്കുകളും സ്ഥാപിക്കാനായിരുന്നു സര്‍ക്കാരുമായി കിറ്റെക്‌സ് ധാരണാ പത്രത്തില്‍ ഒപ്പിട്ടത്. അപ്പാരല്‍ പാര്‍ക്കിനു സ്ഥലം എടുത്ത് വിശദമായ രൂപരേഖയും പദ്ധതി റിപ്പോര്‍ട്ടും മറ്റ് തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയിരുന്നു. 2025 ഓടെ പദ്ധതി പൂര്‍ത്തികരിക്കുകയായിരുന്നു ലക്ഷ്യം.

എന്നാല്‍, നിലവിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ധാരണാ പത്രത്തില്‍നിന്നു പിന്നോട്ടുപോകാന്‍ നിര്‍ബന്ധിതമായിരിക്കുകയാണെന്നാണ് പദ്ധതി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിക്കവേ സാബു ജേക്കബ് പറഞ്ഞത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kitex md sabu m jacob press meet528061

Next Story
സേമിയ മുതൽ സാമ്പാർ പൊടി വരെ 13 സാധനങ്ങൾ; ഓണക്കിറ്റ് 2021Onam kit, Onam kits, Onam kits for all cardholders, ഓണം കിറ്റ്, Onam kits 2021
The moderation of comments is automated and not cleared manually by malayalam.indianexpress.com