ത്രീ മില്യൺ ഫോളോവേഴ്സുമായി കൈറ്റ് വിക്ടേഴ്സ്; യുട്യൂബ് ചാനലിന് 30,70,000 വരിക്കാർ

ഇതുവരെ പരസ്യ വരുമാനത്തിലൂടെ ലഭിച്ചത് 1.26 കോടി രൂപ; 15 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

Kite Victers, Kite Victers YouTube Channel, Kite Victers YouTube, Kite Victers YouTube Channel crosses Three Million Followers, Kite Victers Channel, Victers Channel, Victers Youtube Channel, Victers Youtube, Victers, Kite, Three Million, 30 lakhs, കൈറ്റ്, വിക്ടേഴ്സ്, 30 ലക്ഷം, യൂട്യൂബ്, ie malayalam
Photo: Kite Victers You Tube

തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സിന്റെ യുട്യൂബ് ചാനലിന് മുപ്പത് ലക്ഷത്തി എഴുപതിനായിരം വരിക്കാരായതായി വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഏജൻസിയായ കൈറ്റ് അറിയിച്ചു. സംസ്ഥാനത്ത് ഫസ്റ്റ്ബെല്‍ എന്ന പേരിലുള്ള ഓൺലൈൻ വീഡിയോ ക്ലാസ്സുകൾ സംപ്രേക്ഷണം ചെയ്യുന്നത് കൈറ്റ് വിക്ടേഴ്സ് വഴിയാണ്. ടെലിവിഷൻ ചാനൽ, യുട്യൂബ് ചാനൽ കൈറ്റ് വിക്ടേഴ്സ് വെബ്സൈറ്റ് എന്നിവ വഴി ഇത് ലഭ്യമാവും.

“ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ ആരംഭിക്കുന്നതിനു മുന്നെ 49,000 വരിക്കാരായിരുന്നു വിക്ടേഴ്സ് യൂട്യൂബ് ചാനലിനുണ്ടായിരുന്നത്. ഒന്നു മുതല്‍ 12 വരെ ക്ലാസുകള്‍ക്കുള്ള കൈറ്റ് വിക്ടേഴ്സിലെ ഫസ്റ്റ് ബെല്‍ പരിപാടി യുട്യൂബിലൂടെ കുട്ടികള്‍ക്ക് കാണാന്‍ കഴിയും. ഫസ്റ്റ്ബെൽ (firstbell.kite.kerala.gov.in) വെബ്സൈറ്റിലൂടെ ക്ലാസുകള്‍ വിഷയം തിരിച്ച് പെട്ടെന്ന് കണ്ടെത്താനുള്ള പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഈ സൈറ്റിനെയും യുട്യൂബുമായി ബന്ധിപ്പിച്ചിട്ടുണ്ട്,” കൈറ്റ് ഡയരക്ടർ അൻവർ സാദത്ത് പ്രസ്താവനയിൽ അറിയിച്ചു.

“ഇതുവരെ 126 ലക്ഷം രൂപ പരസ്യത്തിലൂടെ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 112 ലക്ഷം രൂപയും ഈ വര്‍ഷത്തില്‍ 14 ലക്ഷം രൂപയുമാണ് ലഭിച്ചത്. ഈ തുക കൈറ്റ് വിക്ടേഴ്സ് ക്ലാസുകളുടെ നിലവാരം‍ മെച്ചപ്പെടുത്തുന്നതിനാണ് ഉപയോഗിച്ചുവരുന്നത്. അതില്‍ 15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി,” പ്രസ്താവനയിൽ പറയുന്നു.

Read More: സംസ്ഥാനത്ത് 18 വയസിന് മുകളിലുള്ള പകുതിയിലധികം പേര്‍ക്ക് ആദ്യ ഡോസ് വാക്സിൻ നൽകിയതായി സർക്കാർ

“അനാവശ്യ പരസ്യങ്ങള്‍ ഉള്‍പ്പെടാതിരിക്കാനും കണ്ടന്റ് കോപ്പി റൈറ്റിനും കൈറ്റ് വിക്ടേഴ്സിന്റെ വീഡിയോകള്‍ എടുത്ത് രൂപമാറ്റം വരുത്തി പ്രചരിപ്പിക്കാതിരിക്കാനും കൂടിയാണ് യുട്യൂബില്‍ പരസ്യം അനുവദിക്കാന്‍ തീരുമാനിച്ചത്. ഇങ്ങനെ തുടങ്ങിയ പരസ്യങ്ങള്‍ ക്രമേണ കുറച്ച് കൊണ്ടുവന്നിരുന്നു.ഈ വര്‍ഷത്തെ ക്ലാസുകള്‍ മോണിറ്റൈസ് ചെയ്യുന്നില്ല. എങ്കിലും യുട്യൂബ് സ്വന്തം നിലയിലുള്ള പരസ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നുണ്ട്,” അദ്ദേഹം വ്യക്തമാക്കി.

സ്വന്തമായ വീഡിയോ പ്ലാറ്റ്ഫോം വികസിപ്പിക്കുന്നതിലുള്ള ശ്രമത്തിലാണ് കൈറ്റ് ഇപ്പോഴെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ലക്ഷദ്വീപിൽ കേരള സിലബസ് പിന്തുടരുന്ന കുട്ടികള്‍ക്കായി ഫസ്റ്റ്ബെല്‍ 2.0 ക്ലാസുകള്‍ ഓഫ്‍ലൈനായി ലഭ്യമാക്കുന്ന സംവിധാനം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഏര്‍പ്പെടുത്തി.

ലക്ഷദ്വീപിലെ ഇന്റര്‍നെറ്റ് വേഗതയും ചാനല്‍ ലഭ്യതയും പ്രശ്നമാകുന്ന സാഹചര്യത്തില്‍ ഡിജിറ്റല്‍ ഉള്ളടക്കം ഓഫ്‍ലൈനായി ലഭ്യമാക്കാന്‍ ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടര്‍ രാകേഷ് സിംഗാള്‍ കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്തിന് കത്തെഴുതിയിരുന്നു. ഇതേത്തുടര്‍ന്ന് ലക്ഷദ്വീപിലെ വിദ്യാഭ്യാസ ഓഫീസര്‍ കൈറ്റ് ആസ്ഥാനത്തെത്തി ചര്‍ച്ചചെയ്യുകയും ക്ലാസുകള്‍ പ്രത്യേകം ഡൗണ്‍ലോഡ് ചെയ്ത് ലഭ്യമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തു.

Read More: ബിരുദ ക്ലാസുകൾ ഒക്ടോബർ ഒന്ന് മുതൽ; യുജിസി അക്കാദമിക് കലണ്ടർ പുറത്തിറക്കി

ലക്ഷദ്വീപിലെ പത്ത് ദ്വീപുകളിലായി 43 സ്കൂളുകളില്‍ കേരള സിലബസ് പിന്തുടരുന്ന 6420 കുട്ടികള്‍ക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുകയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

2005 മുതല്‍ കേരളത്തിലെ എഡ്യൂസാറ്റ് ശൃംഖലയില്‍ ലക്ഷദ്വീപിലെ സ്കൂളുകളും ഭാഗമായിരുന്നെങ്കിലും പിന്നീട് ഉപകരണങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലാതായതായി സർക്കാർ അറിയിച്ചു. ഡിടിഎച്ച് ശൃംഖലയിലും ലഭ്യമായതോടെ കഴിഞ്ഞ വര്‍ഷം മുതല്‍ കൈറ്റ് വിക്ടേഴ്സ് ചാനല്‍ ലക്ഷദ്വീപിലും ലഭ്യമാകുന്നുണ്ട്. എന്നാല്‍ ചാനല്‍ ലഭ്യതയിലും ഇന്റര്‍നെറ്റിലെന്നപോലെ പലപ്പോഴും തടസം നേരിടുന്ന സാഹചര്യത്തിലാണ് ഡൗണ്‍ലോഡ് ചെയ്ത ക്ലാസുകള്‍ കുട്ടികള്‍ക്ക് നേരിട്ടെത്തിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് കൈറ്റ് അറിയിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kite victers youtube channel crosses three million followers

Next Story
9,931 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 58 മരണം; ടിപിആർ 11ന് മുകളിൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com