തിരുവനന്തപുരം: ഹെല്‍പ്പിങ് ഹാന്റ്സ് ഓര്ഗനൈസേഷന് (H2O) സംഘടിപ്പിച്ച അന്തര്‍ ദേശീയ പട്ടം പറത്തല്‍ ഉത്സവം ഇന്നലെയും ഇന്നുമായി തിരുവനന്തപുരം കോവളം ബീച്ചില്‍ നടന്നു. ഇന്ത്യക്ക് പുറമേ അമേരിക്കയില്‍ നിന്നും മലേഷ്യയില്‍ നിന്നും ഉള്ളവര്‍ വരെ ഈ ഉത്സവത്തില്‍ പട്ടം പറത്താന്‍ വന്നിരുന്നു. മല്‍സ്യങ്ങള്‍, വ്യാളികള്‍, കുതിര തുടങ്ങി പല രൂപത്തിലുള്ള പട്ടങ്ങള്‍ പങ്കെടുത്തത് കാഴ്ചക്കാര്‍ക്ക് നയന മനോഹരമായിരുന്നു. ആയിരക്കണക്കിന് ജനങ്ങള്‍ കോവളം ബീച്ചില്‍ ഈ ഉത്സവം കാണാന്‍ എത്തിയിരുന്നു.
അടുത്ത മാസം നാല് അഞ്ച് തിയ്യതികളില്‍ കണ്ണൂര്‍ മുഴപ്പിലങ്ങാട് ബീച്ചിലും സമാനമായ രീതിയില്‍ പട്ടം പറത്തല്‍ നടത്തും. മെയ് രണ്ടിന് കോഴിക്കോടും പട്ടം പറത്തല്‍ ഉത്സവത്തിന്റെ ഭാഗമായി പരിപാടി സംഘടിപ്പിക്കും.
ചിത്രങ്ങള്‍ പകര്‍ത്തിയത്:
മാഹീന് ഹസ്സന്