scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

പൊട്ടാത്ത ആവേശമായി പട്ടം പറത്തൽ, ബേക്കൽ കൈറ്റ് ഫെസ്റ്റിന് അരങ്ങൊരുങ്ങി

ഇരുപത്തിയഞ്ച് രാജ്യങ്ങളിൽ നിന്നായി ബേക്കലിൽ എത്തിയ മുപ്പത് യാത്രബ്ലോഗർമാരാണ് കടലോരത്ത് പട്ടം പറത്തിയത്.

bekal kite fest, blogger, travel,kasaragod news,

കാസര്‍കോട്: ബേക്കലിലെ കടലോരത്ത് പറന്നുയർന്ന പട്ടങ്ങളുടെ ചരടിൽ വിരൽ കോർത്ത് പ്രകൃതി സൗന്ദര്യത്തിന്റെ പുതിയ​ ആകാശങ്ങളിലേയ്ക്ക് പറന്നുയർന്ന് ബ്ലോഗർമാർ. വിവിധ രാജ്യങ്ങളിൽ നിന്നും ബേക്കലിലെത്തിയ മുപ്പതോളം യാത്ര ബ്ലോഗർമാരാണ് ബേക്കൽ കൈറ്റ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച പട്ടം പറത്തൽ പരിപാടിയിൽ പങ്കാളികളായത്. 25 രാജ്യങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരാണ് വാനോളം ഉയർന്ന ആവേശത്തിൽ പട്ടം പറത്തിയത്.

kite fest,bekal, tourism

കാസര്‍കോട് ജില്ലാ ഭരണകൂടത്തിന്റെയും ബിആര്‍ഡിസിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പട്ടം പറത്തല്‍ മേളയുടെ ഭാഗമായാണ് ബേക്കൽ ബീച്ച് പാർക്കിൽ വിദേശ ബ്ലോഗര്‍മാര്‍ പട്ടം പറത്തിയത്. മെയ് 5,6,7, തീയ്യതികളിലാണ് ബേക്കലിൽ പട്ടം പറത്തൽ മേള നടത്തുക. ബിആർഡിസി മാനേജിങ് ഡയറക്ടർ മൻസൂറും വൺ ഇന്ത്യാ കൈറ്റ് ടീം തലവൻ അബ്ദുള്ള മാളിയേക്കലും ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് പ്രവർത്തകരും ചേർന്ന് ബ്ലോഗർമാർക്ക് പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു.

കഴിഞ്ഞ വര്‍ഷം ആരംഭിച്ച ബേക്കല്‍ പട്ടം പറത്തല്‍ മേള ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇത്തവണ ചൈന, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളില്‍നിന്നും ഗുജറാത്ത്, ഡല്‍ഹി, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുമുള്ള പ്രശസ്ത ടീമുകള്‍ക്ക് പുറമേ കൊച്ചിയിലെ എ.പി.ജെ.അബ്ദുള്‍കലാം കൈറ്റ് ടീം, അന്താരാഷ്ട്ര പട്ടം പറത്തല്‍ മേളയില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന വണ്‍ഇന്ത്യാ കൈറ്റ് ടീമും പട്ടം പറത്തല്‍ മേളയില്‍ പങ്കെടുക്കും.

bekal tourism, kite fest,

ഈ വർഷം മുതല്‍ ‘മലബാര്‍ ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റ്’ എന്ന പേരിലാണ് അറിയപ്പെടുക. സഞ്ചാരികളെ ബേക്കലിലേക്ക് കൂടുതല്‍ ആകര്‍ഷിപ്പിക്കുന്നതിന് വേണ്ടി പട്ടം പറത്തലിനു പുറമേ കഥകളി, ശിങ്കാരിമേളം, കളരി പയറ്റ്, കോല്‍ക്കളി, ഒപ്പന, മാര്‍ഗ്ഗംകളി തുടങ്ങിയ കേരളത്തിന്റെ തനത് കലാ രൂപങ്ങളും ഗാനമേള, ഗസല്‍ സംഗീതം, കാറോട്ടക്കാരന്‍ മൂസ ശരീഫിന്റെ നേതൃത്വത്തിലുളള ബീച്ച് ഡ്രൈവിങ്ങും ഇത്തവണ കൈറ്റ് ഫെസ്റ്റിവലിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വിനോദ സഞ്ചാരമേഖലയ്ക്കു ഉണര്‍വേകുന്നതിനായി കേരളാ ടൂറിസം വകുപ്പ് 2014ല്‍ ആരംഭിച്ച കേരള ബ്ലോഗ് എക്‌സ്പ്രസ് ഇതിനോടകം ആഗോള ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് രാജ്യാന്തരതലത്തില്‍ വിപണി നേടുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടപ്പാക്കുന്നത്. തലസ്ഥാന നഗരി മുതല്‍ കാസര്‍കോട് വരെയുള്ള യാത്രയിലൂടെ ബ്ലോഗര്‍മാര്‍ക്ക് കേരളത്തിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കുന്നതിനും തനതു കലാരൂപങ്ങളെ നേരിട്ടു മനസിലാക്കുന്നതിനും അവസരം ലഭിച്ചു. ബേക്കലിലെ സന്ദർശനത്തിന് ശേഷം വിദേശ ബ്ലോഗർമാർ തിരുവന്തപുരത്തേക്ക് മടങ്ങി.

Read More: ബേക്കലിന്റെ ആകാശത്ത്  പട്ടം പറത്താൻ  25 രാജ്യങ്ങളിലെ 30 യാത്രാ ബ്ലോഗര്‍മാര്‍

Read More:ബേക്കൽ കൈറ്റ് ഫെസ്റ്റ്: പുതിയ ആകാശങ്ങളിലേയ്ക്കു പറന്നുയരുന്ന പട്ടം പറത്തൽ മേള

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kite fest in kasargod bekal foreign bloggers paricipate