Latest News

കോണ്‍ഗ്രസിന് ബിജെപിയുമായി ഡീല്‍; കിറ്റും പെന്‍ഷനും ജനങ്ങളുടെ ആശ്വാസത്തിന്, വോട്ടിന് വേണ്ടിയല്ല: പിണറായി വിജയന്‍

വര്‍ഗീയതയോട് ഇടതുപക്ഷത്തിനും എല്‍ഡിഎഫിനും സന്ധിയില്ലെന്നും നാല് വോട്ടിന് വേണ്ടി അത്തരം നിലപാടെടുക്കാന്‍ കഴിയില്ലെന്നു മുഖ്യമന്തി കൂട്ടിച്ചേര്‍ത്തു.

Kerala assembly election 2021, കേരള നിയമസഭാ തിരഞ്ഞെടുപ്പ്, Pinarayi Vijayan, പിണറായി വിജയന്‍,Pinarayi Vijayan on kit and pension, പിണറായി വിജയന്‍ പെന്‍ഷനെപ്പറ്റി, Pinarayi Vijayan press meet, IE Malayalam, ഐഇ മലയാളം

കൊല്ലം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഭക്ഷ്യക്കിറ്റ് സംബന്ധിച്ച ആരോപണങ്ങളില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഏപ്രില്‍ മാസം വിഷു മാത്രമല്ല റമസാന്‍ വ്രതാരംഭവുമുണ്ട്, ഇത്തരം സാഹചര്യങ്ങളില്‍ ജനം കഷ്ടപ്പെടണമെന്ന് ചിന്തിക്കാന്‍ പ്രതിപക്ഷ നേതാവിനും പ്രതിപക്ഷത്തിനും എങ്ങനെ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി ചോദിച്ചു. വോട്ടിന് വേണ്ടിയല്ല കിറ്റും പെന്‍ഷനും നല്‍കുന്നതെന്നും ജനങ്ങളുടെ ആശ്വാസത്തിനാണെന്നും പിണറായി വിജയന്‍ കൊല്ലത്ത് പറഞ്ഞു.

ബിജെപി-കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് ആരോപണം മുഖ്യമന്ത്രി വീണ്ടും ഉന്നയിച്ചു. മൂന്ന് മണ്ഡലങ്ങളിൽ ബിജെപി നേതാക്കളുടെ പത്രിക തള്ളിയതിന് പിന്നില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള ഡീലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

“ബിജെപി വോട്ട് വേണ്ടെന്ന് പറയില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ബിജെപിയുമായി ഡീല്‍ ഉറപ്പിച്ചു എന്നതിന്റെ സ്ഥിരീകരണമാണ്. എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളിൽ ബിജെപി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളിയതിന്റെ പിന്നിലെ രഹസ്യം ഒത്തുകളിയാണ്,” പിണറായി ആരോപിച്ചു.

എൽഡിഎഫ് തിര‍ഞ്ഞെടുപ്പിനെ നേരിടുന്നത് മറയില്ലാതെയാണെന്നും തങ്ങള്‍ക്ക് തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഒരു വര്‍ഗീയ ശക്തിയുടേയും സഹായം വേണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. വര്‍ഗീയതയോട് ഇടതുപക്ഷത്തിനും എല്‍ഡിഎഫിനും സന്ധിയില്ലെന്നും നാല് വോട്ടിന് വേണ്ടി അത്തരം നിലപാടെടുക്കാന്‍ കഴിയില്ലെന്നു മുഖ്യമന്തി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Read More: മുംബൈയിലും പൂനെയിലും കോവിഡ് തീവ്രമാകുന്നു; കേസുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

അതേസമയം, ബിജെപിയുടെ പ്രകടനപത്രികയേയും അദ്ദേഹം വിമര്‍ശിച്ചു. “നാടിനെ ബിജെപിക്ക് അടിയറവ് വയ്ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബിജെപി പൗരത്വനിയമമടക്കമുള്ള കാര്യങ്ങളുമായാണ് എത്തിയിരിക്കുന്നത്. അസം തിരഞ്ഞെടുപ്പിന്റെ ഭാഗമായി പ്രകടനപത്രിക പുറത്തിറക്കിയ ബിജെപി അധ്യക്ഷൻ സൂചിപ്പിച്ചത് പൗരത്വഭേദഗതി നിയമം നടപ്പാക്കുമെന്നാണ്. പൗരത്വ രജിസ്റ്റര്‍ പുതുക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നുണ്ട്. ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ആദ്യ നിയമസഭായോഗത്തില്‍ തന്നെ പൗരത്വനിയമം നടപ്പാക്കാന്‍ തീരുമാനം കൈക്കൊള്ളുമെന്നാണ് പറഞ്ഞത്. പൗരത്വനിയമഭേദഗതിയുടെ ഭാഗമായ പൗരത്വ രജിസ്റ്ററുമായി മുന്നോട്ട് പോകുമെന്നാണ് സംഘപരിവാര്‍ പ്രഖ്യാപിക്കുന്നത്,” പിണറായി വിജയന്‍ പറഞ്ഞു.

എന്നാല്‍, പൗരത്വനിയമം നടപ്പാക്കില്ല എന്ന നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. എന്തുകൊണ്ട് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അത്തരമൊരു നിലപാടെടുക്കാന്‍ സാധിക്കുന്നില്ലെന്നും പിണറായി വിജയന്‍ ചോദിച്ചു. “എല്ലാ പൗരന്മാരും തുല്യരാണ്. പൗരന്മാരെ വേര്‍തിരിക്കുന്ന ആര്‍എസ്എസ് നീക്കം കേരളത്തില്‍ ചിലവാകില്ല. മതം പൗരത്വത്തിന്റെ അടിസ്ഥാനമാകരുത്. അതാണ് മതനിരപേക്ഷതയുടെ ആണിക്കല്ല്. അതിനിളക്കം തട്ടിയാല്‍ മതിനിരപേക്ഷതയും ജനാധിപത്യവും തകരും,” മുഖ്യമന്ത്രി വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kit and pension are not for vote its for peoples prosperity say pinarayi vijayan474304

Next Story
Kerala Lottery Karunya Plus KN-361 Result: കാരുണ്യ പ്ലസ് KN-361 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു kerala lottery result onam bumper 2020, onam bumper 2020 price, onam bumper 2020 results, onam bumper 2020, onam bumper 2020 rate, onam bumber 2020, onam bumper 2020 lottery draw date, onam bumper 2020 result, onam bumper lottery result 2020, onam bumper 2020, onam bumper 2020 lottery, onam 2020, kerala onam bumper 2020 result, kerala onam bumper 2020, kerala lottery onam bumper 2020, kerala lottery results onam bumper 2020, onam bumper result, ഓണം ബമ്പര്‍ ലോട്ടറി, ഓണം ബമ്പര്‍ നറുക്കെടുപ്പ്, ഓണം ബമ്പര്‍ 2020, ഓണം ബമ്പര്‍ 2020 result, ഓണം ബമ്പര്‍ result, ഓണം ബംപര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express