/indian-express-malayalam/media/media_files/uploads/2017/04/kanam-rajendran.jpg)
തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ സര്‍ര്‍ക്കാര്‍ നിലപാട് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും കാനം പറഞ്ഞു. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നവരെ ക്ലോസ് റെയ്ഞ്ചില്‍ വെടിവയ്ക്കുകയായിരുന്നുവെന്നും കാനം പറഞ്ഞു.
സംഭവത്തില്‍ മജിസ്ട്രിയല്‍ അന്വേഷണം നടത്തണമെന്നും കാനം ആവശ്യപ്പെട്ടു. മാവോയിസ്റ്റ് ആശയത്തില്‍ യോജിപ്പില്ലെന്നും എന്നാല്‍ ആശയത്തിന്റെ പേരില്‍ കൊല്ലുന്നത് പ്രാകൃതമാണെന്നും സിപിഐ സംസ്ഥാന കൗണ്‍സിലിന്റെ പ്രമേയത്തില്‍ പറയുന്നു.
'അട്ടപ്പാടിയില്‍ ഉണ്ടായ സംഭവത്തില്‍ ഞങ്ങള്‍ക്ക് കൃത്യമായ വിവരമുണ്ട്. മഞ്ചക്കണ്ടി വനം പുത്തൂര്‍ പഞ്ചായത്തിലാണ്. അവിടുത്തെ പ്രസിഡന്റ് സിപിഐയുടെ മണ്ഡലം കമ്മിറ്റി മെമ്പറാണ്, ഞങ്ങളുടെ പ്രവര്‍ത്തകരുമായി അന്വേഷിച്ചപ്പോള്‍ അവരുടെ അഭിപ്രായം വ്യാജ ഏറ്റുമുട്ടലാണെന്നാണ്. ഇപ്പോള്‍ അവസാനം കൊല്ലപ്പെട്ട മണിവാസകം അദ്ദേഹം രോഗാതുരനായി നടക്കാന്‍ വയ്യാത്ത അവസ്ഥയിലാണ്. പക്ഷേ അദ്ദേഹത്തിന്റെ കയ്യില്‍ എകെ 47 ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്' കാനം പറഞ്ഞു.
Read More: മാവോയിസ്റ്റുകളെ വെടിവച്ചത് സ്വയരക്ഷയ്ക്ക്; തണ്ടര്‍ബോള്‍ട്ടിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
19 67ല്‍ നക്‌സല്‍ബാരി ആക്രമണം മുതല്‍ തീവ്ര കമ്മ്യൂണിസ്റ്റ് ആശയത്തോട് വ്യത്യസ്ത നിലപാടാണ് പാര്‍ട്ടി സ്വീകരിക്കുന്നത്. അവര്‍ വഴിതെറ്റിപ്പോയ സഹോദരങ്ങള്‍ എന്നാണ് പാര്‍ട്ടി കാണുന്നതെന്നും കാനം അഭിപ്രായപ്പെട്ടു.
''അവര്‍ ഞങ്ങളെ പറയുന്നത് റിവിഷനിസ്റ്റുകള്‍ എന്നാണ്. സിപിഎമ്മിനെ നിയോ റിവിഷനിസ്റ്റെന്നും.അവരുടെ രാഷ്ട്രീയ നിലപാടുകളോട് യോജിപ്പില്ല, പക്ഷേ അവരുയര്‍ത്തുന്ന ജനങ്ങളുടെ പ്രശ്‌നങ്ങളോട് ഞങ്ങള്‍ യോജിക്കുന്നു. അവരില്‍ പലരും അവരുടെ രാഷ്ട്രീയം ഉപേക്ഷിച്ച് വരാന്‍ തയ്യാറാകുന്നുണ്ട്'' കാനം കൂട്ടിച്ചേര്‍ത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.